Saturday, October 10, 2026
HomeTOP NEWSINDIA"വളരെ നിർബന്ധത്തോടെ ക്ഷണിച്ചു, ഞാൻ വിനയപൂർവ്വം നിരസിച്ചു": ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

“വളരെ നിർബന്ധത്തോടെ ക്ഷണിച്ചു, ഞാൻ വിനയപൂർവ്വം നിരസിച്ചു”: ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിൻ്റെ ക്ഷണമുണ്ടായതെന്നും തനിക്ക് അതിനേക്കാൾ പ്രധാനമായിരുന്നു ദൈവത്തിൻ്റെ നാട്ടിലേക്കുള്ള യാത്രയെന്നും മോദി പറഞ്ഞു.

പാക് സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഒരുമിച്ചിരുത്താനുള്ള നീക്കം ട്രംപ് നടത്തിയിരുന്നു. അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ കഴിഞ്ഞ ദിവസം ഉച്ചവിരുന്നൊരുക്കിയിരുന്നു ട്രംപ്. പാകിസ്താൻ-ഇന്ത്യ സംഘർഷം താനാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം ആവർത്തിക്കുന്ന ട്രംപിൻ്റെ നീക്കത്തിൽ ഇന്ത്യ ഇതിനോടകം തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയായിരുന്നു ട്രംപിന്റെ ക്ഷണം മോദി നിരസിച്ചത്.

‘രണ്ട് ദിവസം മുമ്പ് ഞാൻ ജി7 ഉച്ചകോടിക്കായി കാനഡയിലെത്തിയിരുന്നു. ആ സമയത്ത്, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എന്നെ വിളിച്ച് വളരെ നിർബന്ധത്തോടെ ക്ഷണിച്ചു. ഞാൻ അമേരിക്കൻ പ്രസിഡൻ്റിനോട് പറഞ്ഞു, ക്ഷണിച്ചതിന് നന്ദി, പക്ഷെ എനിക്ക് മഹാപ്രഭുവിൻ്റെ ഭൂമിയിലേക്ക് പോകേണ്ടത് പ്രധാനമാണ്. അതുകൊണ്ട് ഞാൻ അദ്ദേഹത്തിൻ്റെ ക്ഷണം വിനയപൂർവ്വം നിരസിച്ചു. നിങ്ങൾ നൽകുന്ന സ്നേഹമാണ് എന്നെ ഇങ്ങോട്ടേക്കാകർഷിച്ചത്’ മോദി പറഞ്ഞു.

യുഎസ് സന്ദർശനത്തിനിടെയും ഇന്ത്യക്കെതിരേയുള്ള പരാമർശങ്ങൾ പാക് സേനാമേധാവി അസിം മുനീർ ആവർത്തിച്ചിരുന്നു. 1979 വീണ്ടും തിരിച്ചുവരുമെന്നും ഇന്ത്യയുടെ ജീവിതസംവിധാനങ്ങൾ മുഴുവൻ പാകിസ്ത‌ാൻ നിയന്ത്രിക്കുന്ന കാലം തിരിച്ചുവരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാക് പട്ടാളക്കാർ ഇന്ത്യക്കെതിരേ യുദ്ധംചെയ്യാൻ അക്ഷമരായി കാത്തിരിക്കുന്നുണ്ടെന്നും പാകിസ്‌താൻ അമേരിക്കയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുനീർ പറഞ്ഞു.

പാകിസ്‌താന്റെ ചില സൈനികതാവളങ്ങളും തുറമുഖങ്ങളും യുഎസിന് വിട്ടുനൽകാൻ പാക് സേനാമേധാവി ജനറൽ അസിം മുനീറിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭ്യർഥിച്ചതായും റിപ്പോർട്ടുണ്ട്. പകരം പാകിസ്ത‌ാന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ യുഎസ് നൽകുമെന്നാണ് വാഗ്ദാനം. ചൈനയുമായും റഷ്യയുമായുമുള്ള പ്രതിരോധസഹകരണത്തിൽ നിയന്ത്രണം വെച്ചാലേ ഈ വാഗ്‌ദാനം പാലിക്കുകയുള്ളൂ എന്ന് ട്രംപ് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന ഭീതിനിലനിൽക്കേ, വൻവഴിത്തിരിവുണ്ടാക്കുന്നതാണ് നീക്കം. അസിം മുനീറുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചത് ബഹുമതിയാണെന്നും പാകിസ്‌താന് ഇറാനെ നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരേ യുഎസ് യുദ്ധത്തിനിറങ്ങിയാൽ പാകിസ്‌താൻ തങ്ങൾക്കൊപ്പം നിൽക്കണമെന്ന് യുഎസ് വൃത്തങ്ങൾ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this