Saturday, October 10, 2026
HomeNewsരാജ്യത്ത് എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുകേഷ് അംബാനി

രാജ്യത്ത് എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുകേഷ് അംബാനി

Published on

രാജ്യത്ത് എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിൽ എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ, യുഎസ് ആസ്ഥാനമായുള്ള ചിപ്പ് മേക്കർ ആയ എൻവിഡിയയുമായി കൈകോർത്തു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിനും അർദ്ധചാലക ചിപ്പുകൾക്കും പ്രാധാന്യം നൽകികൊണ്ടുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഈ സഖ്യത്തിന് കഴിഞ്ഞേക്കും. കൂടാതെ, വിവിധ ഭാഷകളിൽ പരിശീലിപ്പിച്ചതും ജനറേറ്റീവ് എഐ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്‌തതുമായ വലിയ ഭാഷാ മോഡൽ എൻവിഡി നിർമ്മിച്ചേക്കും.

ഇന്ത്യയിലെ ഇന്നത്തെ വേഗതയേറിയ സൂപ്പർ കംപ്യൂട്ടറിനേക്കാൾ ശക്തമായ AI ഇൻഫ്രാസ്ട്രക്‌ചർ നിർമ്മിക്കുന്നതിന് കമ്പനികൾ ഒരുമിച്ച് പ്രവർത്തിക്കും എന്ന് എൻവിഡി പ്രസ്‌താവനയിൽ പറഞ്ഞു.

സിപിയു, ജിപിയു, നെറ്റ‌്വർക്കിംഗ്, എഐ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഏറ്റവും നൂതനമായ എഐ മോഡലുകൾ സൃഷ്ടിക്കുന്നതിനുള്ള മാതൃകകളും ഉൾപ്പെടെ എൻഡ്-ടു-എൻഡ് എഐ സൂപ്പർകമ്പ്യൂട്ടർ സാങ്കേതികവിദ്യ എൻവിഡി വാഗ്ദാനം ചെയ്യുന്നു.

എഐ ക്ലൗഡ് ഇൻഫ്രാസ്ട്രക്‌ചർ കൈകാര്യം ചെയ്യുന്നതിനൊപ്പം ഉപഭോക്തൃ്യ ഇടപെടൽ, ആക്‌സസ് എന്നിവയുടെ ചുമതല ജിയോയ്ക്കായിരിക്കും

ജിയോയും എൻവിഡിയയും ചേർന്ന് അത്യാധുനിക എഐ ക്ലൗഡ് ആർക്കിടെക്‌ചർ സൃഷ്ട്‌ടിക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിൻ്റെ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ഈ അത്യാധുനിക പ്ലാറ്റ്ഫോം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം മുതൽ എൻ്റർപ്രൈസ് സൊല്യൂഷനുകൾ വരെയുള്ള മേഖലകളിലുടനീളമുള്ള എഐ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കും. രാജ്യത്തുടനീളമുള്ള ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും എഐ ആക്‌സസ് ചെയ്യാനും സാധിക്കുന്നതിലൂടെ ഇന്ത്യ മുന്നേറും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...