Wednesday, October 7, 2026
HomeNewsമോഷണശ്രമം പരാജയം; സ്ഥാപനത്തെ പ്രശംസിച്ച് കുറിപ്പുമായി മോഷ്ടാവ്

മോഷണശ്രമം പരാജയം; സ്ഥാപനത്തെ പ്രശംസിച്ച് കുറിപ്പുമായി മോഷ്ടാവ്

Published on

ബാങ്ക് കുത്തിത്തുറന്ന് അകത്തു കടന്നിട്ടും മോഷണശ്രമം പരാജയപ്പെട്ടതോടെ സ്ഥാപനത്തെ പ്രശംസിച്ച് കുറിപ്പുമായി മോഷ്ടാവ്. തെലങ്കാനയിലാണു കൗതുകമുണർത്തുന്ന സംഭവം. ഒന്നും കിട്ടാത്തതിന്റെ നിരാശ മറച്ചുവയ്ക്കാതെയാണു കുറിപ്പ് എഴുതിവച്ചു മോഷ്ടാവ് മടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മാഞ്ചേരിയലിലെ നെന്നാൽ മണ്ഡലിലുള്ള തെലങ്കാന ഗ്രാമീണ ബാങ്കിൽ കവർച്ചാശ്രമം നടന്നത്. രാവിലെ ബാങ്ക് തുറയ്ക്കാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണു പ്രധാന കവാടം തുറന്നുകിടക്കുന്നതു ശ്രദ്ധയിൽപെട്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ കവർച്ചാശ്രമം നടന്നതായി വ്യക്തമാകുകയായിരുന്നു.

ഇതിനിടയിലാണ് ബാങ്കിനകത്തുള്ള ഒരു പത്രത്തിൽ ബാങ്കിനെയും സെക്യൂരിറ്റിയെയും പ്രശംസിച്ചുള്ള മോഷ്ടാവിന്റെ കുറിപ്പ് ശ്രദ്ധയിൽപെട്ടത്. “എന്റെ കൈവിരൽരേഖ ഇവിടെയുണ്ടാകില്ല. നല്ല ബാങ്കാണ്. ഒരു ഉറുപ്പിക പോലും കിട്ടിയില്ല. അതുകൊണ്ട് എന്റെ പിടിക്കരുത്’-മോഷ്ടാവിന്റെ കുറിപ്പ് ഇങ്ങനെ പോകുന്നു. അതേസമയം, ബാങ്കിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിടണമെന്നും ആവശ്യമുണ്ട്.

ബാങ്ക് ജീവനക്കാർ വിവരം നൽകിയതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നും എടുക്കാതെയാണു മോഷ്ടാവ് മടങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലോക്കർ തകർക്കാനുള്ള ശ്രമം വിഫലമായിട്ടുണ്ട്. മോഷ്ടാവ് അകത്തുകടക്കുന്ന ദൃശ്യങ്ങളടക്കം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാരൻ തന്നെയാകും മോഷ്ടാവെന്നാണ് പൊലീസ് സംശയിക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...