Tuesday, October 13, 2026
HomeCRIMEമൂടൽമഞ്ഞ് കാരണം വിമാനം വൈകും വിവരം അനൗൺസ് ചെയ്യുന്നതിനിടെ വിമാനത്തിനുള്ളിൽ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ

മൂടൽമഞ്ഞ് കാരണം വിമാനം വൈകും വിവരം അനൗൺസ് ചെയ്യുന്നതിനിടെ വിമാനത്തിനുള്ളിൽ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ

Published on

വിമാനത്തിനുള്ളിൽ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട വിവരം അനൗൺസ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരൻ ആക്രമിച്ചത്. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് കാരണം വിമാനം 13 മണിക്കൂറോളം വൈകിയിരുന്നു. ഈ വിവരം യാത്രക്കാരുമായി പൈലറ്റ് പങ്കുവെയ്ക്കുകയായിരുന്നു. ഈ സമയത്താണ് സഹിൽ കതാരിയ എന്ന യാത്രക്കാരൻ അവസാന നിരയിൽനിന്ന് ഓടിവന്ന് കോ പൈലറ്റ് അനൂപ് കുമാറിനെ മർദിച്ചത്. തുടർന്ന് ഇയാളെ വിമാനത്തിൽനിന്ന് പുറത്താക്കുകയും സി.ഐ.എസ്.എഫിന് കൈമാറുകയും ചെയ്തു‌.

സംഭവത്തിൽ, ഇൻഡിഗോ വിമാനക്കമ്പനി നൽകിയ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. അതേസമയം, വിമാനം വൈകുന്നതിന് ജീവനക്കാർ എന്തുചെയ്യാനാണെന്നും ആക്രമം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

കനത്ത മൂടൽമഞ്ഞ് കാരണം തിങ്കളാഴ്‌ച ഡൽഹിയിൽ നിന്നുള്ള 110 ഓളം വിമാനങ്ങൾ വൈകുകയും 79 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this