Saturday, October 10, 2026
HomeTOP NEWSKERALAമിഷൻ ബേലൂർ മഖ്ന പ്രതിസന്ധിയിൽ; മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ആന കർണാടകയുടെ ഉൾവനത്തിലേക്ക്

മിഷൻ ബേലൂർ മഖ്ന പ്രതിസന്ധിയിൽ; മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ആന കർണാടകയുടെ ഉൾവനത്തിലേക്ക്

Published on

വയനാട്ടിലെത്തിയ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ആന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി. നിലവിൽ കർണാടക വനത്തിലെ നാഗർഹോളയിലാണ് ആന. വനാതിർത്തിയിൽനിന്ന് ഒന്നരകിലോമീറ്റർ അകലെയാണിത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നുണ്ട്. ആന കൂടുതൽ ആക്രമണകാരിയായി ഉൾവനത്തിലേക്ക് നീങ്ങുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇന്നു തിരിച്ചെത്താൻ സാധ്യതയില്ലെന്ന നിഗമനത്തെ തുടർന്ന് മിഷൻ ബേലൂർ മഖ്ന പ്രതിസന്ധിയിലായി.

ശനിയാഴ്‌ച വനപാലക സംഘം ബേലൂർ മഖ്‌നയുടെ പുറകെ നടന്നെങ്കിലും മയക്കുവെടിവയ്ക്കാൻ സാധിച്ചിരുന്നില്ല. ദൗത്യത്തിലുണ്ടായിരുന്ന കുങ്കിയാനകളിലൊന്നിനെ ബേലൂർ മഖ്ന ആക്രമിക്കാനും ശ്രമിച്ചിരുന്നു. നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂർ നോർത്ത്, സൗത്ത് മണ്ണാർക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള ആർആർടി സംഘങ്ങൾ അടക്കമുള്ള 200 ഓളം വനം വകുപ്പ് ജീവനക്കാരാണ് എട്ടു ദിവസമായി ആനയെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്.

മയക്കുവെടി വിദഗ്‌ധൻ ഡോ. അരുൺ സക്കറിയയും മുൻപ് കർണാടകയിൽനിന്നു ബേലൂർ മഖ്‌നയെ മയക്കുവെടിവച്ച സംഘത്തിലെ അംഗങ്ങളടക്കമുള്ള 25 പേരടങ്ങുന്ന കർണാടക വനപാലകരും ഒപ്പമുള്ളത് തിരച്ചലിൽ പങ്കെടുക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. മുത്തങ്ങ ആനപ്പന്തിയിൽനിന്ന് എത്തിച്ച 4 കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

മുൻപ് ഒരുവട്ടം മയക്കുവെടി വച്ച് പിടികൂടിയതിനാൽ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കി മോഴയാന ഉൾവനത്തിലേക്ക് പിൻവാങ്ങുന്നതും പൊന്തക്കാടുകളും ദൗത്യസംഘത്തിനു തലവേദന ഉണ്ടാക്കുന്നുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this