Wednesday, October 7, 2026
HomeTOP NEWSKERALAനിക്ഷേപകർ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നൽകണം; ഒരു ബാങ്കിന് ഇളവ് അനുവദിച്ചാൽ അത് ഭാവിയിൽ...

നിക്ഷേപകർ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നൽകണം; ഒരു ബാങ്കിന് ഇളവ് അനുവദിച്ചാൽ അത് ഭാവിയിൽ എല്ലാ നിക്ഷേപകരെയും ബാധിക്കും, ഹൈക്കോടതി

Published on

നിക്ഷേപകർ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നൽകാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക് നഷ്‌ടത്തിലായതോടെ കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിഞ്ഞില്ലെങ്കിൽ സാഹചര്യം വളരെ മോശമാകും. ഒരു ബാങ്കിന് ഇളവ് അനുവദിച്ചാൽ അത് ഭാവിയിൽ എല്ലാ നിക്ഷേപകരെയും ബാധിക്കും. സംസ്ഥാനത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഹർജി ഏപ്രിൽ 11ലേക്ക് മാറ്റി. ഇത് ഒറ്റപ്പെട്ട വിഷയമല്ലെന്നും സഹകരണ മേഖലയെ മൊത്തത്തിൽ ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ദശാബ്‌ദങ്ങളായി സിപിഎം ഭരിക്കുന്ന കിഴതടിയൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ വൻ തുക വായ്‌പയെടുത്ത് കുടിശിക വരുത്തിയതോടെയാണ് നഷ്‌ടത്തിലായത്. ഇതോടെ കൂടുതൽ നിക്ഷേപകർ പണം പിൻവലിക്കാനെത്തി.

എന്നാൽ നിക്ഷേപം തിരികെ നൽകാനാവാത്ത സ്ഥിതി വന്നു. നഷ്‌ടത്തിലായതോടെ ബാങ്കിൻ്റെ അനുബന്ധ സ്ഥാപനങ്ങൾ പൂട്ടി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനാവാത്ത സ്ഥിതിയുമാണ്. ജീവനക്കാരെല്ലാം സിപിഎം പ്രവർത്തകരോ കുടുംബാംഗങ്ങളോ ആയതിനാൽ ശമ്പളം ലഭിക്കാത്തിൻ്റെ പേരിൽ പരാതി ഉയരുന്നില്ല. അടുത്തിടെ ഏതാനും ഈടുവസ്‌തുക്കൾ ലേലം ചെയ്‌താണ് തൽക്കാലം പിടിച്ചു നിൽക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this