തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഇതുവരെ 795 പേർ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രഹസ്യ വിവരങ്ങൾ പൊതു ജനങ്ങൾക്ക് കൈമാറാം. മൂന്ന് നമ്പർ വഴി വിവരങ്ങൾ കൈമാറാം. 9497979794, 9497927797, 9995966666 എന്നിവയാണ് നമ്പരുകൾ. വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കും. കേരളത്തെ ട്രഗ് ഫ്രീ സംസ്ഥാനമാക്കി മാറ്റും. ഒരുപാട് പേർ ഒപ്പം പ്രവർത്തിക്കാൻ മുന്നോട്ടുവരുന്നു. ബോധവൽക്കരണത്തോടൊപ്പം ശക്തമായ നടപടിയും സ്വീകരിക്കും. കഴിഞ്ഞ സർക്കാറിന്റെ ഡി ഹണ്ടിന്റെ തുടർച്ചയും ഉണ്ടാകും.


