Saturday, October 10, 2026
HomeElectionതമിഴ്‌നാട്ടിലെ സി.പി.എം. സ്ഥാനാർഥിയുടെ പോസ്റ്ററിൽ താരപ്രചാരകനായി രാഹുൽഗാന്ധി

തമിഴ്‌നാട്ടിലെ സി.പി.എം. സ്ഥാനാർഥിയുടെ പോസ്റ്ററിൽ താരപ്രചാരകനായി രാഹുൽഗാന്ധി

Published on

തമിഴ്‌നാട്ടിലെ സി.പി.എം. സ്ഥാനാർഥിയുടെ പോസ്റ്ററിൽ താരപ്രചാരകനായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മധുരയിലെ സ്ഥാനാർഥി സു. വെങ്കിടേശൻ ‘എക്‌സി’ലൂടെ പങ്കുവെച്ച പോസ്റ്ററിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം രാഹുലും നിറഞ്ഞുനിൽക്കുന്നത്.

സിറ്റിങ് എം.പി. കൂടിയായ വെങ്കിടേശൻ്റെ ചിത്രത്തിന് ഇരുവശങ്ങളുമായിട്ടാണ് കൈവീശിനിൽക്കുന്ന രാഹുലിൻ്റെയും സ്റ്റാലിൻ്റെയും ചിത്രമുള്ളത്. മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ അടക്കം തമിഴ്‌നാട്ടിലെ മറ്റ് സഖ്യകക്ഷിനേതാക്കളുടെ ചിത്രം ചെറിയകോളത്തിൽ നൽകിയിട്ടുണ്ട്. സി.പി.എം. ദേശീയനേതാക്കളുടെ ആരുടെയും ചിത്രം പോസ്റ്ററിലില്ല.

സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്‌ണൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആർ. മുത്തരശൻ, മുസ്‌ലിംലീഗ്‌ ദേശീയ പ്രസിഡൻ്റ് ഖാദർ മൊയ്തീൻ, വി.സി.കെ. നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ. നേതാവ് വൈകോ, കൊങ്കുനാട് ദേശീയ മക്കൾ കക്ഷി നേതാവ് ഈശ്വരൻ എന്നിവരുടെയും ചിത്രങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം, കോൺഗ്രസിന്റെ സംസ്ഥാനനേതാക്കളുടെ ചിത്രങ്ങളില്ല.

തമിഴ്‌നാട്ടിൽ മധുര, ദിണ്ടിഗൽ സീറ്റുകളിലാണ് ഇത്തവണ സി.പി.എം. മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമുതൽ കോൺഗ്രസ് കൂടി അംഗമായ ഡി.എം.കെ. നേതൃത്വത്തിലുള്ള സഖ്യത്തിലാണ് സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this