Sunday, October 11, 2026
HomeNewsചന്ദ്രനിൽ പേടകമിറക്കാനൊരുങ്ങി ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സ്; ഇന്ന് 'മൂൺ നൈപ്പർ' ചന്ദ്രനിൽ ഇറങ്ങും

ചന്ദ്രനിൽ പേടകമിറക്കാനൊരുങ്ങി ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സ്; ഇന്ന് ‘മൂൺ നൈപ്പർ’ ചന്ദ്രനിൽ ഇറങ്ങും

Published on

മാസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ ചന്ദ്രനിൽ പേടകമിറക്കാനൊരുങ്ങുകയാണ് ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സ്. ജപ്പാൻ്റെ സ്‌മാർട് ലാൻ്റർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ ദൗത്യമാണ് ഇന്ന് ചന്ദ്രനിൽ ഇറങ്ങുക. ഷിയോലി എന്ന ഗർത്തത്തിന് സമീപമുള്ള ഒരു ചരിവാണ് ലക്ഷ്യം. ഇന്ത്യൻ സമയം വെള്ളിയാഴ്‌ച വൈകീട്ട് 7.30 യോടെയാണ് സ്ലിം പേടകം ചന്ദ്രനിൽ ഇറങ്ങുക.

ചന്ദ്രയാൻ 3 ലാൻ്റർ ദൗത്യത്തിന് ശേഷം ചന്ദ്രനിൽ പേടകം ഇറക്കാനുള്ള അമേരിക്കൻ സ്വകാര്യകമ്പനിയായ ആസ്ട്രോബോടിക്സിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. കണക്കുകൾ പ്രകാരം ചന്ദ്രനിൽ പേടകം വിജയകരമായി ഇറക്കാനുള്ള സാധ്യത 50 ശതമാനം മാത്രമേ കൽപിക്കപ്പെടുന്നുള്ളൂ.

ഇറങ്ങാൻ ഉദ്ദേശിച്ച സ്ഥലത്തിൻ്റെ ഏകദേശം നൂറ് മീറ്റർ പരിധിയിൽ തന്നെ കൃത്യമായി പേടകം ഇറക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്‌ത പുതിയ ഗതിനിർണയ സാങ്കേതിക വിദ്യയാണ് ഈ ദൗത്യത്തിനായി ജപ്പാൻ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ ചന്ദ്രനെ കൃത്യമായി ഉന്നം വെച്ചുകൊണ്ടുള്ള ദൗത്യം എന്ന നിലയിൽ ‘മൂൺ നൈപ്പർ’ എന്ന വിളിപ്പേരും ഈ ദൗത്യത്തിനുണ്ട്.

സാധാരണ ചന്ദ്രനിൽ പേടകം ഇറക്കാനുള്ള ദൗത്യങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന കിലോമീറ്ററുകൾ വ്യത്യാസത്തിലാണ് പേടകത്തിന് ഇറങ്ങാൻ സാധിക്കാറ്. മാത്രവുമല്ല ചരിഞ്ഞ പ്രതലമാണ് ജപ്പാൻ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ ഗതിനിർണയ സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് സ്ലിം ദൗത്യം. ഭാവി ബഹിരാകാശ, ഗ്രഹാന്തര ദൗത്യങ്ങൾക്ക് ഇത് പ്രയോജനപ്പെട്ടേക്കും. ചന്ദ്രനെ പോലുള്ള മറ്റ് ബഹിരാകാശ വസ്‌തുക്കളിൽ ഇതുവരെ ഒരു നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി ലാൻഡ് ചെയ്തിട്ടില്ല. ഇക്കാരണത്താൽ പുതിയൊരു ഗതിനിർണയ സാങ്കേതിക വിദ്യയുടെ വരവ് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വലിയൊരു നേട്ടമാവും.

യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനിൽ പേടകം ഇറക്കിയിട്ടുള്ളത്. സ്ലിം ദൗത്യം വിജയം കണ്ടാൽ ജപ്പാനും ഈ പട്ടികയിൽ ഇടം പിടിക്കും.

വളരെ ചുരുങ്ങിയ സമയം മാത്രമാണ് സ്ലിം പേടകത്തിന് പ്രവർത്തിക്കാനാവുക. പ്രധാനമായും കൃത്യമായ ലാൻഡിങ് സാധ്യമാക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ഈ ദൗത്യം. ഇറങ്ങാൻ ഉദ്ദേശിക്കുന്ന ഷിയോലി മേഖലയിൽ ഇപ്പോൾ സൂര്യ വെളിച്ചം ലഭിക്കുന്ന സമയമാണ്. മാസാവസാനം സൂര്യപ്രകാശം ഇല്ലാതാവുന്നതോടെ പേടകത്തിലെ സോളാർ പാനലുകൾക്ക് ഊർജം ഉല്പാദിപ്പിക്കാനാവില്ല. കഠിനമായ തണുപ്പിൽ പേടകത്തിലെ ഘടക ഭാഗങ്ങൾ തകരാറിലായേക്കും.

അതേസമയം രണ്ട് ചെറിയ റോവറുകൾ പേടകത്തിലുണ്ട്. ഇവ ഉപയോഗിച്ചും ലാന്ററിലെ ക്യാമറ ഉപയോഗിച്ചും വിവരങ്ങൾ ശേഖരിക്കും.
മുമ്പ് രണ്ട് തവണ ഛിന്നഗ്രഹങ്ങളിൽ പേടകം ഇറക്കുന്നതിൽ ജാക്സ വിജയിച്ചിട്ടുണ്ട്. ആ പരിചയം സ്ലിം ദൗത്യത്തിൽ പ്രയോജനം ചെയ്തേക്കും.

എന്നാൽ ഛിന്നഗ്രഹങ്ങളേക്കാൾ ചന്ദ്രനിൽ ഗുരുത്വബലം കൂടുതലുള്ളത് ഒരു വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം ജപ്പാനിലെ ഒരു സ്വകാര്യ കമ്പനിയായ ഐസ്പേസ് ഹകുറ്റോ-ആർ എന്ന പേടകം ചന്ദ്രനിൽ ഇറക്കാനായി ശ്രമിച്ചിരുന്നു. എന്നാൽ ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this