Friday, October 9, 2026
HomeNewsകോന്നിയിൽ എസ് ഐയെ വെല്ലുവിളിച്ച് സി പി എം ലോക്കൽ സെക്രട്ടറി; പിന്നാലെ സ്ഥലംമാറ്റം പത്തനംതിട്ടയിലേക്ക്

കോന്നിയിൽ എസ് ഐയെ വെല്ലുവിളിച്ച് സി പി എം ലോക്കൽ സെക്രട്ടറി; പിന്നാലെ സ്ഥലംമാറ്റം പത്തനംതിട്ടയിലേക്ക്

Published on

കോന്നിയിൽ വാഹന പരിശോധനക്കെതിരെ എസ് ഐയെ വെല്ലുവിളിച്ച് സി പി എം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലന്റെ വെല്ലുവിളി. സംഭവത്തിന് പിന്നാലെ എസ് ഐയെ പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റി.

എസ്ഐയും സി പി എം ലോക്കൽ സെക്രട്ടറിയും തമ്മിലുള്ള വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമിതഭാരം കയറ്റിവന്ന ലോറികൾ പരിശോധിക്കുന്നതായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്.

കോന്നി എസ്ഐ സജു എബ്രഹാം തോന്നും പോലെയാണ് ലോറികൾ പിടിക്കുന്നതെന്ന് ലോക്കൽ സെക്രട്ടറി ദീദു ബാലൻ ആരോപിച്ചു. ക്വാറികളിൽ നിന്ന നിയമം ലംഘിച്ചു പോകുന്ന ലോറികൾ മാത്രമാണ് പിടിച്ചതെന്ന് എസ് ഐ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് എസ്ഐയും സി പി എം ലോക്കൽ സെക്രട്ടറിയും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. മുൻപും എസ്ഐ ക്വാറികളിൽ നിന്നുള്ള ലോറികൾ പിടിച്ചതിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു. അതേസമയം എസ്ഐയെ സ്ഥലംമാറ്റിയത് സാധാരണ നടപടി മാത്രമെന്നാണ് ഔദ്യോഗിക വിശദീകരണം. ലോക്കൽ സെക്രട്ടറിയുമായി വാക്കുതർക്കമുണ്ടാകുന്നതിന് മുമ്പ് തന്നെ സ്ഥലംമാറ്റിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...