Tuesday, October 13, 2026
HomeTOP NEWSKERALAകെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്‌സ് ബോർഡ്; ഫ്ലക്സ് ബോർഡ് വലിച്ചുകീറി കോൺഗ്രസ് പ്രവർത്തകർ

കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്‌സ് ബോർഡ്; ഫ്ലക്സ് ബോർഡ് വലിച്ചുകീറി കോൺഗ്രസ് പ്രവർത്തകർ

Published on

നിലമ്പൂരിൽ കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്‌സ് ബോർഡ്. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരൻ്റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്‌സിൽ കരുണാകരനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തിൽ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തേ താക്കീത് ചെയ്‌തിരുന്നു. എന്നാൽ നേതാക്കൾ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുകയാണ്.

ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബോർഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ തന്നെ ഫ്ലക്സ് ബോർഡ് വലിച്ചുകീറി. പ്രവർത്തകർ പ്രകടനവുമായി എത്തിയാണ് ബോർഡ് നശിപ്പിച്ചത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this