Wednesday, October 7, 2026
HomeCRIME'കപ്പിൾസ് കഫേ'യ്ക്ക് നേരേ കല്ലേറ്; ആക്രമണത്തിൽ വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്നു

‘കപ്പിൾസ് കഫേ’യ്ക്ക് നേരേ കല്ലേറ്; ആക്രമണത്തിൽ വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്നു

Published on

സാമൂഹികമാധ്യമങ്ങളിലടക്കം ചർച്ചയായ തിരുവനന്തപുരത്തെ ‘കപ്പിൾസ് കഫേ’യ്ക്ക് നേരേ കല്ലേറ്. കഴിഞ്ഞദിവസം രാത്രിയാണ് ബൈക്കുകളിലെത്തിയ നാലംഗസംഘം കപ്പിൾസ് കഫേ പ്രവർത്തിക്കുന്ന വീടിന് നേരേ സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞത്. ആക്രമണത്തിൽ വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്നു.

പ്രാവച്ചമ്പലം സ്വദേശിയായ വിപിൻ മോഹനാണ് ‘കപ്പിൾസ് കഫേ’ എന്ന പേരിൽ കഫ്റ്റീരിയ ആരംഭിച്ചത്. വിപിനും കുടുംബവും താമസിക്കുന്ന വീടിന്റെ മുകൾനിലയിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചത്. പഴയ ഇൻ്റർനെറ്റ് കഫേകളുടെ മാതൃകയിൽ കാബിനുകളാക്കിയാണ് കഫേ രൂപകൽപ്പന ചെയ്തിരുന്നത്. ഇതിൻ്റെ റീലുകൾ ഇൻസ്റ്റഗ്രാമിലടക്കം ശ്രദ്ധനേടിയിരുന്നു. അതേസമയം, സ്ഥാപനത്തിനെതിരേ സമീപവാസികളിൽനിന്ന് പ്രതിഷേധവും ഉയർന്നു.

കമിതാക്കൾക്ക് ഒന്നിച്ചിരിക്കാനൊരിടം എന്ന ആശയത്തിലാണ് സ്ഥാപനം തുടങ്ങിയതെന്നാണ് ഉടമ പറയുന്നത്. എന്നാൽ, നാട്ടുകാർക്ക് ഇത് അംഗീകരിക്കാൻ പറ്റിയില്ലെന്നും ‘കപ്പിൾസ്’ വന്നുതുടങ്ങിയപ്പോൾ സദാചാരം പറഞ്ഞ് നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയെന്നും ഇദ്ദേഹം പറയുന്നു. അങ്ങനെ സ്ഥാപനം പൂട്ടേണ്ടിവന്നെന്നും വിപിൻ പറഞ്ഞു. ഇതിനിടെയാണ് സ്ഥാപനത്തിന് നേരേ കല്ലേറും ഉണ്ടായത്.

കല്ലേറിൽ സ്ഥാപനം പ്രവർത്തിച്ചിരുന്ന വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. കല്ലേറ് നടന്നതിൻ്റെ സമീപത്തെ മുറിയിലാണ് വിപിനും ഏഴുമാസം ഗർഭിണിയായ ഭാര്യയും കിടന്നുറങ്ങിയിരുന്നത്. സംഭവത്തിൽ സ്ഥാപനമുടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറി. നരുവാംമൂട് പോലീസ് നാലുപേരെ പ്രതിചേർത്ത് അന്വേഷണം ആരംഭിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this