Tuesday, October 13, 2026
HomeNewsഎസ്.ബി.ഐയുടെ അറ്റാദായത്തിൽ 178 ശതമാനം വർധന; ലാഭം കഴിഞ്ഞ വർഷത്തെ 6,068 കോടി രൂപയിൽനിന്ന് 16,884...

എസ്.ബി.ഐയുടെ അറ്റാദായത്തിൽ 178 ശതമാനം വർധന; ലാഭം കഴിഞ്ഞ വർഷത്തെ 6,068 കോടി രൂപയിൽനിന്ന് 16,884 കോടിയായി

Published on

ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്.ബി.ഐയുടെ അറ്റാദായത്തിൽ 178 ശതമാനം വർധന. ഏപ്രിൽ-ജൂൺ പാദത്തിലെ ലാഭം കഴിഞ്ഞ വർഷത്തെ 6,068 കോടി രൂപയിൽനിന്ന് 16,884 കോടിയായി. കഴിഞ്ഞ പാദവുമായ താരതമ്യം ചെയ്യുമ്പോൾ 1.13 ശതമാനമാണ് വർധന.

ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 3.91 ശതമാനത്തിൽനിന്ന് 2.76 ശതമാനമാകുകയും ചെയ്തു. വിപണിയുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു ബാങ്കിന്റെ അറ്റാദായം. നികുതിക്കുശേഷമുള്ള ലാഭം 13,760 കോടി രൂപ മുതൽ 16,340 കോടി രൂപവരെയാകുമെന്നായിരുന്നു വിലയിരുത്തൽ.

അറ്റ പലിശ വരുമാനത്തിലും വർധനവുണ്ട്. 38,905 കോടി രൂപയാണ് ഈയിനത്തിൽ ലഭിച്ചത്. പ്രവർത്തന ലാഭമാകട്ടെ 12,753 കോടി രൂപയിൽനിന്ന് 25,297 കോടിയുമായി. 98.37 ശതമാനമാണ് വർധന.

ജൂണിൽ അവസാനിച്ച പാദത്തിലെ കണക്കു പ്രകാരം 33.03 ലക്ഷം കോടി രൂപയാണ് ബാങ്ക് വായ്പയായി നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ 29 ലക്ഷം കോടി രൂപയിൽനിന്ന് 14 ശതമാനമാണ് ഈയിനത്തിലെ വർധന.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...