Friday, October 9, 2026
HomeFEATUREDആർ ജി കർ സർക്കാർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്...

ആർ ജി കർ സർക്കാർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന

Published on

ആർ ജി കർ സർക്കാർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന.

ഡോക്ടറെ കൊലപ്പെടുത്തിയത് യാദൃശ്ചികമായ സംഭവമല്ലെന്നും പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നു. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് ഇടപാടുകളടക്കമുള്ള പല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

മെഡിക്കല്‍ കോളേജിലെ ഉന്നതർ മുതല്‍ താഴെ തട്ടിലുള്ളവർവരെ കണ്ണികളാണെന്നും ആക്ഷേപമുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പല്‍ ഡോ.സന്ദീപ് ഘോഷിനെതിരെ പല കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഉന്നതസ്വാധീനംമൂലം എല്ലാം മുക്കി. അഴിമതി ആരോപണത്തെ തുടർന്ന് ഒരു തവണ ഇയാളെ സ്ഥലം മാറ്റിയെങ്കിലും വൈകാതെ തിരിച്ചെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്ജയ് റോയ് ഈ ചങ്ങലയിലെ പ്രധാന കണ്ണികളില്‍ ഒരാളാണ്. പൊലീസിലെ സിവില്‍ വളന്റിയർ ആയ സഞ്ജയ് റോയ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനും ഉന്നത രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്. മുമ്ബ് നാല് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാള്‍ക്ക് കോളേജ് അധികൃതരുമായും അടുത്ത ബന്ധമുണ്ട്. നാലു വർഷമായി ഇവിടെയുള്ള ഇയാള്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലാണ് ജോലിയെങ്കിലും മറ്റ് വിഭാഗങ്ങളിലെ പ്രവർത്തനങ്ങളിലും ഇടപെടാറുണ്ടായിരുന്നു.

കോളേജില്‍ നടക്കുന്ന സമൂഹവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച്‌ കൊലചെയ്യപ്പെട്ട ഡോക്ടർ തന്റെ സഹപ്രവർത്തകരോടാപ്പം അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഇത്തരം പരാതികള്‍ ഇല്ലാതാക്കാൻ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this