Saturday, October 10, 2026
HomeTOP NEWSINDIAആരാധനാലയങ്ങൾക്കെല്ലാം അതിൻ്റേതായ പവിത്രതയും വ്യക്തിത്വവുമുണ്ട്, ഗ്യാൻവാപി മസ്‌ജിദിന് ഒരു വ്യക്‌തിത്വമുണ്ട്; കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ...

ആരാധനാലയങ്ങൾക്കെല്ലാം അതിൻ്റേതായ പവിത്രതയും വ്യക്തിത്വവുമുണ്ട്, ഗ്യാൻവാപി മസ്‌ജിദിന് ഒരു വ്യക്‌തിത്വമുണ്ട്; കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആരാധനാലയങ്ങൾക്കു സുരക്ഷ നൽകണം – പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

Published on

ഗ്യാൻവാപി മസ്‌ജിദിന് ഒരു വ്യക്തിത്വമുണ്ടെന്നും അവിടെ ബഹുദൈവാരാധനയെ പ്രതിഷ്‌ഠിക്കുന്നത് നിയമ വ്യവസ്‌ഥയെ വെല്ലുവിളിക്കലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആരാധനാലയങ്ങൾക്കു സുരക്ഷ നൽകണം. അതാത് മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളാണ് ആരാധനാലയങ്ങളുടെ ആത്മാവെന്നും തങ്ങൾ പറഞ്ഞു.

“ആരാധനാലയങ്ങൾക്കെല്ലാം അതിൻ്റേതായ പവിത്രതയും വ്യക്തിത്വവുമുണ്ട്. അതാത് മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളാണ് ആരാധനാലയങ്ങളുടെ ആത്മാവ്. ആ പ്രമാണങ്ങളെ ഇല്ലാതാക്കുമ്പോൾ ആരാധനാലയങ്ങളുടെ ആത്മാവ് തന്നെ നഷ്‌ടപ്പെടുകയാണ്. ഗ്യാൻവാപി മസ്‌ജിദിന് ഒരു വ്യക്‌തിത്വമുണ്ട്. മസ്‌ജിദിന്റെ ഏകദൈവാരാധനയെ മറികടന്ന് അവിടെ ബഹുദൈവാരാധനയെ പ്രതിഷ്‌ഠിക്കുന്നത് നിയമ വ്യവസ്‌ഥയെയും സാമൂഹികമായ സഹവർത്തിത്വത്തെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആരാധനാലയങ്ങൾക്ക് സുരക്ഷിതത്വമാണ് നൽകേണ്ടത്. ഇന്ത്യയിൽ അതു നഷ്‌ടപ്പെടുകയാണ്. സർക്കാരും കോടതികളും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്തതകളാണ് ഇന്ത്യയുടെ ആത്മാവ്.

ഈ വ്യത്യസ്തതകൾ ഏറ്റുമുട്ടാതിരിക്കാനാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം പാസ്സാക്കിയത്. അതിനെയെല്ലാം വെല്ലുവിളിക്കുന്നത് സാമൂഹിക സഹവർത്തിത്വത്തിനും ഇന്ത്യയുടെ നിലനിൽപ്പിനും അപകടം ചെയ്യും. സൗഹാർദ്ദത്തിന്റെയും നിയമത്തിൻ്റെയും അടിസ്ഥാനത്തിൽ ഇത്തരം വെല്ലുവിളികൾ നേരിടുക എന്നതാണ് മുസ്‌ലിംലീഗിന്റെ രീതി” – സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this