Thursday, February 12, 2026
HomeTOP NEWSINDIAആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം അയാൾ അറിയാതെ എടുത്തുകുടിച്ചയാൾ മരിച്ചു

ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം അയാൾ അറിയാതെ എടുത്തുകുടിച്ചയാൾ മരിച്ചു

Published on

ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം അയാൾ അറിയാതെ എടുത്തുകുടിച്ചയാൾ മരിച്ചു. യുവാവിന്റെ സഹോദരൻ്റെ സുഹൃത്താണ് മരിച്ചത്. മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ് ആത്മഹത്യ ചെയ്യാനുള്ള യുവാവിൻ്റെ തീരുമാനം സഹോദരന്റെ ജീവൻ അപകടത്തിലാക്കുകയും സുഹൃത്തിൻ്റെ ജീവനെടുക്കുകയും ചെയ്തത്.

മുള്ളുവടി ഗേറ്റിനു സമീപമുള്ള മക്കാൻ സ്ട്രീറ്റിൽ താമസിക്കുന്ന വെള്ളിപ്പണിക്കാരനായ തസീർ ഹുസൈൻ എന്നയാളാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് മദ്യത്തിൽ സയനൈഡ് കലക്കിവച്ചത്. മദ്യപാനവുമായി ബന്ധപ്പെട്ട് കുടുംബ വഴക്കിനു പിന്നാലെ ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്കു പോയതിന്റെ വിഷമത്തിലാണ് തസീർ ഹുസൈൻ മദ്യത്തിൽ സയനൈഡ് കലർത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. സയൈനഡ് കലർത്തിയ മദ്യം വീട്ടിലെ കബോഡിലാണ് സൂക്ഷിച്ചിരുന്നത്.

ഇതിനിടെ, തസീറിൻ്റെ സഹോദരൻ സദ്ദാം ഹുസൈൻ അവിചാരിതമായാണ് കബോഡിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടത്. സുഹൃത്തായ അസയ്നെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മദ്യപിക്കുകയായിരുന്നു. അൽപസമയത്തിനുള്ളിൽ ഇരുവരും കുഴഞ്ഞുവീണു, വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും സേലം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കു മാറ്റി. അവിടെവച്ച് സുഹൃത്ത് മരണത്തിനു കീഴടങ്ങി. സദ്ദാം ഹുസൈൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മദ്യത്തിൽ സയൈനഡ് കലർത്തിയ തസീർ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. ഇയാൾക്ക് എവിടെനിന്നാണ് സയനൈഡ് ലഭിച്ചത് എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this