Sunday, October 11, 2026
HomeNewsഅന്യഗ്രഹത്തിൽ ജലതന്മാത്രകൾ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ

അന്യഗ്രഹത്തിൽ ജലതന്മാത്രകൾ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ

Published on

അന്യഗ്രഹത്തിൽ ജലതന്മാത്രകൾ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചുള്ള പഠനത്തിലാണ് കണ്ടെത്തൽ. ജിജെ 9827ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം ഭൂമിയിൽ നിന്ന് 97 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ഭൂമിയുടെ ഇരട്ടി വ്യാസമുള്ള ഈ ഗ്രഹം അന്തരീക്ഷത്തിൽ ജലബാഷ്പം ഉള്ളതായി കണ്ടെത്തിയ ഏറ്റവും ചെറിയ അന്യഗ്രഹമാണെന്ന് പഠനം പറയുന്നു.

ജലം ജീവന് അത്യാവശ്യമാണെങ്കിലും ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കാനുള്ള സാഹചര്യം ഒട്ടും തന്നെയില്ല. ജലസമൃദ്ധമായ അന്തരീക്ഷത്തെ ചുട്ടുപൊള്ളുന്ന നീരാവിയാക്കിമാറ്റുന്ന അത്രയും ചൂടാണ് (427 ഡിഗ്രി സെൽഷ്യസ്) ഈ ഗ്രഹത്തിലുള്ളത്. ശുക്രനോളം ചൂടുണ്ട് ഇത്. എങ്കിലും ഗ്രഹത്തിന്റെ അന്തരീക്ഷത്തിൻ്റെ യഥാർത്ഥ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ സൗരയൂഥത്തിനപ്പുറമുള്ള ഗ്രഹങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഈ കണ്ടെത്തൽ പ്രാധാന്യമർഹിക്കുന്നു.

മറ്റ് നക്ഷത്രങ്ങൾക്ക് ചുറ്റും ഇങ്ങനെയുള്ള ജലസമൃദമായ ഗ്രഹങ്ങളുണ്ടാവാം. അന്തരീക്ഷ നിരീക്ഷണത്തിലൂടെ നമുക്കത് കാണാൻ സാധിക്കുന്നത് ആദ്യമായാണ്. ഗവേഷകനും മോൺട്രിയൽ ട്രോട്ടിയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഓൺ എക്സോപ്ലാനറ്റിലെ പ്രൊഫസറുമായ ജോൺ ബെനെക് പറഞ്ഞു. ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ വ്യാഴാഴ്‌ചയാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this