Tag: udf

പരന്നവായനയുടെ ഗുണമൊന്നും സ്വരാജിനില്ല, വായനകൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം? – കെ. മുരളീധരൻ

പരന്നവായനയുടെ ഗുണമൊന്നും നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിൽ കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ച സാംസ്‌കാരിക നായകന്മാർ എന്തുകണ്ടിട്ടാണ് സ്വരാജിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആശാ...

ഇസ്രയേൽ അനുകൂല നിലപാട് എടുക്കുന്ന ബിജെപിയുമായി ബാന്ധവമുള്ളവരാണ് കേരളത്തിലെ സിപിഎം – വി.ഡി. സതീശൻ

കഴിഞ്ഞ ഒൻപത് വർഷത്തെ സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ പറഞ്ഞ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് തയ്യാറുണ്ടോയെന്നാണ് മുഖ്യമന്ത്രിയോട് യുഡിഎഫിന് ചോദിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ തിരഞ്ഞെടുപ്പ് പൊളിറ്റിക്കലാണ്. ഈ സർക്കാരിനെ വിലയിരുത്തുന്ന...

വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കാനുള്ള യുഡിഎഫിന്റെ തീരുമാനം: മതേതര ജനാധിപത്യ പാരമ്പര്യത്തിനുനേർക്കുള്ള തുറന്ന വെല്ലുവിളി – താമരശ്ശേരി രൂപത

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കാനുള്ള യുഡിഎഫിന്റെ തീരുമാനം കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിനുനേർക്കുള്ള തുറന്ന വെല്ലുവിളിയാണെന്ന് താമരശ്ശേരി രൂപത കാത്തോലിക്ക കോൺഗ്രസ്. വോട്ടിനുവേണ്ടി മതതീവ്രതയെ മാന്യതയാക്കുന്ന ഇത്തരം തന്ത്രങ്ങൾ...

അൻവറുമായി ഇനിയൊരു ചർച്ചയില്ല: ആ വാതിൽ അടച്ചു – വി.ഡി. സതീശൻ

യുഡിഎഫിന്റെയോ കോൺഗ്രസിൻ്റെയോ നേതൃത്വത്തിൻ്റെ അറിവോടെയല്ല രാഹുൽ മാങ്കൂട്ടത്തിൽ പി.വി. അൻവറിനെ ഒതായിയിലെ വീട്ടിൽപ്പോയി കണ്ടതെന്ന് സതീശൻ പറഞ്ഞു. അൻവറുമായി ഇനിയൊരു ചർച്ചയുമില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. മുന്നണിയോഗം ചേർന്ന് ആ തീരുമാനം ഔദ്യോഗികമായി അൻവറിനെ...

പിണറായിസത്തിനെതിരേ ജയിക്കാനാവുക യുഡിഎഫിന് മാത്രം, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത് – അൻവറിനോട് പറഞ്ഞതായി രാഹുൽ മാങ്കൂട്ടത്തിൽ

അർധരാത്രിയിൽ പി.വി. അൻവറിൻ്റെ ഒതായിയിലെ വീട്ടിൽ അനുനയത്തിന് പോയതിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായിസത്തിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിൽ ജയിക്കാൻ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അൻവറിനോട്...

സ്വരാജിനെ നിലമ്പൂരിൽ നിർബന്ധിപ്പിച്ച് മത്സരിപ്പിച്ചതാണ്, അൻവറിനെ കൂടെകൂട്ടാൻ വ്യക്തിപരമായി ശ്രമിക്കും – കെ.സുധാകരൻ

കണ്ണൂർ പി.വി.അൻവർ യുഡിഎഫിനൊപ്പമുണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. യുഡിഎഫിലേക്ക് വരാൻ തയാറാണെങ്കിൽ കൂടെ നിർത്തും. അൻവറിന്റെ യുഡിഎഫ് പ്രവേശനം തടഞ്ഞത് അദ്ദേഹത്തിന്റെ തന്നെ നിബന്ധനകളാണെന്നും സുധാകരൻ പറഞ്ഞു. "യുഡിഎഫ് സംവിധാനം...

കൈയിൽ പണം ഇല്ല, സതീശൻ നയിക്കുന്ന യുഡിഎഫിലേക്കും ഇല്ല: നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പി.വി.അൻവർ

കൈയിൽ പണം ഇല്ലാത്തതിനാൽ നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുൻ എംഎൽഎ പി.വി.അൻവർ. സതീശൻ നയിക്കുന്ന യുഡിഎഫിലേക്കും താൻ ഇല്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യുഡിഎഫിൽ പ്രവേശനം നൽകിയില്ലെങ്കിൽ തന്റെ പാർട്ടി നിലമ്പൂർ മത്സരിക്കുമെന്നായിരുന്നു...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് വലിയ തകർച്ചയിലും ആശയക്കുഴപ്പത്തിലുമാണ്, കൂടെ നിൽക്കുന്ന ആളുകളുടെ അവസ്‌ഥ വളരെ ദയനീയം – എം.എ.ബേബി

കണ്ണൂർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് വലിയ തകർച്ചയിലും ആശയക്കുഴപ്പത്തിലുമാണെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. കോൺഗ്രസ് -എസ് പുനഃസ്ഥാപന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. യുഡിഎഫിന്റെ കൂടെ നിൽക്കുന്ന ആളുകളുടെ...

ഒറ്റുകൊടുക്കുന്ന യൂദാസിൻ്റെ മുഖമാണ് യഥാർഥത്തിൽ അൻവറിന്റേത്: നിലമ്പൂരിൽ പാർട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും – എം.വി. ഗോവിന്ദൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിൻ്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ...

യുഡിഎഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ ഈ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോ? ഇതൊന്നും സ്വയംഭൂവായി ഉണ്ടായതല്ല – മുഖ്യമന്ത്രി പിണറായി വിജയൻ

യുഡിഎഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ കേരളത്തിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പൈപ്പ് പദ്ധതി, ദേശീയപാതാ വികസനം, ഇടമൺ-കൊച്ചി പവർഹൈവേ തുടങ്ങിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം....

കേരളത്തിൽ 71.16 ശതമാനം പോളിങ്; പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥ‌ാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്‌റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം...

“കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം; ദൂരദർശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നു, ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും – വി.ഡി.സതീശൻ

ദൂരദർശനിൽ കേരള സ്‌റ്റോറി പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്നു ബോധ്യമായ സംഘപരിവാർ കേന്ദ്ര...

പിണറായിയെ ഓർത്ത് തലകുനിക്കാത്ത മലയാളിയില്ല; കമ്യൂണിസ്‌റ്റ് മൂല്യങ്ങൾ പിണറായി ആറടി മണ്ണിൽ കുഴിച്ചുമൂടി – കെ.സുധാകരൻ

പാവപ്പെട്ടവരുടെ ക്ഷേമപെൻഷനിൽനിന്നു കയ്യിട്ടുവാരി പോറടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഓർത്തു തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്നു കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായ കെ.സുധാകരൻ. എകെജിയും പി.കൃഷ്ണപിള്ളയും ഇഎംഎസും പകർന്നുതന്ന കമ്യൂണിസ്‌റ്റ് മൂല്യങ്ങൾ...

വയനാട്ടിൽ ശനിയാഴ്‌ച ഹർത്താൽ; ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ ഇല്ലാതായത് രണ്ട് മനുഷ്യ ജീവനുകൾ

വയനാട്ടിൽ തുടർച്ചയായി കാട്ടാന ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യത്തിൽ ശനിയാഴ്‌ച ഹർത്താലിന് ആഹ്വാനം ചെയ്ത‌്‌ യു.ഡി.എഫും. എൽ.ഡി.എഫും. ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വന വകുപ്പും...

- A word from our sponsors -

spot_img

Follow us

HomeTagsUdf