അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയുടെ പുതിയ തീയ്യതി പുറത്ത്. ജൂൺ 19-ന് ദൗത്യം വിക്ഷേപിക്കും. യുഎസ് ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു...
ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ലെന്നും ഒന്നിച്ച് ഉയരങ്ങൾ കീഴടക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സ്പേസ് എക്‌സ്പ്ലൊറേഷൻ കോൺഫറൻസിനെ അഭിമുഖീകരിച്ച് തത്സമയ സ്ട്രീമിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ...
ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ അഞ്ച് പ്രതികൾക്കും കോടതി സമൻസ് അയച്ചു. ജൂലൈ 26ന് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്...
ചന്ദ്രയാൻ 4 ദൗത്യത്തിൻ്റെ വിക്ഷേപണം രണ്ടു ഘട്ടങ്ങളിലായെന്ന് ഐഎസ്ആർഒ ചെയർമാൻ ആർ.സോമനാഥ്. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടു ഘട്ടങ്ങളിലായി ബഹിരാകാശത്തെത്തിച്ചശേഷം അവിടെവച്ച് സംയോജിപ്പിക്കും. തുടർന്ന് ദൗത്യം ചന്ദ്രനിലേക്ക് തിരിക്കും. നിലവിൽ ഐഎസ്ആർഒയുടെ പക്കലുള്ള...
മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട പ്രളയ സാഹചര്യം ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്നതു സംബന്ധിച്ച് ഐഎസ്ആർഒ ചെയർമാനുമായി ചർച്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബെംഗളൂരുവിലെ അന്തരീക്ഷ് ഭവനിൽ ഐഎസ്ആർഒ ചെയർമാൻ...
ഇന്നത്തെ സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക. സൂര്യൻ്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച്‌ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. മെക്സിക്കോയിലും കാനഡയിലും യുഎസിലെ ടെക്‌സ് ഉൾപ്പെടെ ഏതാനും സംസ്‌ഥാനങ്ങളിലും...
ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ...
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും. ജിഎസ്എൽവി-എഫ്14 റോക്കറ്റിലായിരിക്കും വിക്ഷേഫണം. ജിഎസ്എൽവിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്‌ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.
ഇൻസാറ്റ്-...
ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്‌ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം (എഫ്സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപാദിപ്പിച്ചത്. ഇസ്‌റോയുടെ...
2024 നെ ഗഗൻയാൻ ദൗത്യത്തിൻ്റെ വർഷമെന്ന് വിളിച്ച് ഐഎസ്ആർഒ. 2025 ൽ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് അയക്കാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ ദൗത്യത്തിൻ്റെ നിരവധി പരീക്ഷണങ്ങളാണ് 2024 ൽ ഐഎസ്ആർഒ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന് ഐഎഎൻസ്...
പുതുവത്സര ദിനത്തിൽ രാജ്യത്തിൻ്റെ അഭിമാന ദൗത്യവുമായി ഐഎസ്ആർഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപണം തിങ്കളാഴ്‌ച രാവിലെ 9.10ന് നടക്കും. ശ്രീഹരിക്കോട്ടയിലെ...
റഷ്യയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഐ.എസ്.ആർ.ഒയ്ക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് മേധാവി എസ് സോമനാഥ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് റഷ്യൻ റോക്കറ്റുകൾ ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ പിൻവലിക്കുകയും അതിൽ ചില വിക്ഷേപണങ്ങൾ ഇന്ത്യയിലേക്ക് വന്നുവെന്നും...
ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മോഡ്യൂളിനെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തിൽ നിന്ന് തിരികെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂർത്തിയാക്കി ഇസ്രോ. ഇതൊരു സവിശേഷ പരീക്ഷണമായിരുന്നുവെന്ന് ഇസ്രോ പറയുന്നു. ഭാവിയിൽ ചന്ദ്രനിൽ നിന്ന്...
ഇന്ത്യൻ മണ്ണിൽ നിന്നാദ്യമായി ഒരു റോക്കറ്റ് കുതിച്ചുയർന്നിട്ട് ഇന്ന് 60 വർഷം തികയുകയാണ്. തുമ്പയെന്ന ചെറുഗ്രാമത്തിൽ നിന്ന് തുടങ്ങിയ കുതിപ്പ് ഇന്ന് ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ എത്തി നിൽക്കുന്നു.
1963 നവംബർ 21 ന് വൈകീട്ട്...