Sunday, October 11, 2026
HomeTOP NEWSINDIAസൂര്യൻ്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച്‌ച, സമ്പൂർണ സൂര്യഗ്രഹണം; ആദിത്യ എൽ -1 സമ്പൂർണ സുര്യഗ്രഹണത്തിനു...

സൂര്യൻ്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച്‌ച, സമ്പൂർണ സൂര്യഗ്രഹണം; ആദിത്യ എൽ -1 സമ്പൂർണ സുര്യഗ്രഹണത്തിനു സാക്ഷിയാകില്ല

Published on

ഇന്നത്തെ സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക. സൂര്യൻ്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച്‌ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. മെക്സിക്കോയിലും കാനഡയിലും യുഎസിലെ ടെക്‌സ് ഉൾപ്പെടെ ഏതാനും സംസ്‌ഥാനങ്ങളിലും ഗ്രഹണം നേരിട്ടു കാണാനാകും. ഏതാനും സ്‌ഥലങ്ങളിലെങ്കിലും മേഘങ്ങൾ കാഴ്‌ച മറച്ചേക്കാമെന്ന അറിയിപ്പ് ഇന്നലെ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിൽ ദൃശ്യമാകില്ല.

അതേസമയം, ഗ്രീൻ ഡെവിൾസ് കോമറ്റ് (ചെകുത്താൻ വാൽനക്ഷത്രം) എന്നറിപ്പെടുന്ന 12/പി പോൺസ് ബ്രൂക് വാൽനക്ഷത്രവും ഇന്ന് ഗ്രഹണമേഖലയിൽ ദൃശ്യമായേക്കും. കണ്ണുകൾ കൊണ്ടു നേരിട്ടു കാണാൻ സാധ്യത കുറവാണെങ്കിലും പ്രകാശ-വായു മലിനീകരണം കുറഞ്ഞ സ്‌ഥലങ്ങളിൽ ദൃശ്യമായേക്കാം. കൊമ്പുപോലെ തോന്നിക്കുന്ന ‘തലഭാഗത്തെ’ വെളിച്ചവും സൗരാകർഷണത്താൽ ദൃശ്യമാകുന്ന വാലുമാണ് ചെകുത്താൻ എന്ന പേരിനു പിന്നിൽ.

അതേസമയം, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ -1 സൂര്യനെക്കുറിച്ച് തുടർച്ചയായി പഠിക്കുന്നുണ്ടെങ്കിലും സമ്പൂർണ സുര്യഗ്രഹണത്തിനു സാക്ഷിയാകില്ല. സുര്യനെ എപ്പോഴും തടസ്സമില്ലാതെ കാണാൻ സാധിക്കുന്ന രീതിയിലാണ് ഉപഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഗ്രഹണം കാരണം ഉപഗ്രഹത്തിന്റെ കാഴ്ച്‌ച ഒരിക്കലും തടസ്സപ്പെടരുതെന്ന് ഐഎസ്ആർഒ നിശ്ചയിച്ചിരുന്നു.

“ആദിത്യ എൽ 1 ബഹിരാകാശ പേടകം സൂര്യഗ്രഹണം കാണില്ല. കാരണം ചന്ദ്രൻ ബഹിരാകാശ പേടകത്തിന് പിന്നിൽ ലാഗ്രാഞ്ച് പോയിന്റ് 1ൽ (എൽ1) ആണ്. ഭൂമിയിൽ ദൃശ്യമാകുന്ന ഗ്രഹണത്തിന് ആ സ്‌ഥലത്ത് വലിയ പ്രാധാന്യമില്ല.”- ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

ആദിത്യ എൽ1 ബഹിരാകാശ പേടകം ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്‌ഥയുടെ ലഗ്രാഞ്ച് പോയിൻ്റ് 1 (എൽ1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് സ്‌ഥാപിച്ചിരിക്കുന്നത്. എൽ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ സ്‌ഥാപിച്ചിരിക്കുന്ന ഒരു ഉപഗ്രഹത്തിന്, യാതൊരു മറയും ഗ്രഹണവും കൂടാതെ സുര്യനെ തുടർച്ചയായി വീക്ഷിക്കാൻ സാധിക്കും. സൗരോർജ്‌ജ പ്രവർത്തനവും ബഹിരാകാശ കാലാവസ്‌ഥയിൽ അതിന്റെ സ്വാധീനവും തത്സമയം നിരീക്ഷിക്കാൻ ഇതു സഹായിക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this