ആഴ്‌ചകൾക്കപ്പുറം പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഹരിയാനയിലെ ഹിസാറിൽനിന്നുള്ള എംപി ബ്രിജേന്ദ്ര സിങ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ എത്തിയാണ് ബ്രിജേന്ദ്ര സിങ് പാർട്ടി അംഗത്വം സ്വീകരിച്ചത്....
കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ. കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു തീരുമാനിച്ചെന്നും ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണമെന്നും കോൺഗ്രസിന് അതില്ലെന്നും പത്മജ പറഞ്ഞു. ബിജെപി ആസ്‌ഥാനത്തുവച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണു കോൺഗ്രസിനെതിരെ രൂക്ഷവിമർശനം നടത്തിയത്.
“എന്തുകൊണ്ട്...
ബിജെപിയിൽ ചേരാനൊരുങ്ങുന്ന പത്മജ വേണുഗോപാലിനെ വിമർശിച്ച് കോൺഗ്രസ്. പത്മജയ്ക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിജയം ഉറപ്പായിരുന്ന സീറ്റുകളാണു നൽകിയിരുന്നത്. പാർട്ടിയിൽ വലിയ സ്‌ഥാനങ്ങളാണ് എന്നും...
ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ പൊട്ടിത്തെറിക്കൊടുവിൽ ആറു കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി സ്‌പീക്കർ. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപി സ്‌ഥാനാർഥിക്കു വോട്ടു ചെയ്ത ആറു കോൺഗ്രസ് എംഎൽഎമാരെയാണ് അയോഗ്യരാക്കിയത്. ബജറ്റ് സമ്മേളനത്തിൽ...
കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് മലയാളിയുടെ മനസ്സിൽ പതിഞ്ഞ സംഭവമാണ് ഹിമാചൽ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അതിനാൽ കോൺഗ്രസിനെ പരമ്പരാഗതമായി വിശ്വസിക്കുന്നവർ ഉൾപ്പെടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതിന്...
സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈപ്പറ്റിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കെപിസിസി സമരാഗ്നിയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ...
അഹമ്മദാബാദ് തന്നെ അധിക്ഷേപിക്ഷുകയല്ലാതെ കോൺഗ്രസിനു വേറെ അജണ്ടയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിൻ്റെ ഈ മനോഭാവം കാരണം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിനു 400 സീറ്റ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു....
ഇന്ത്യയിൽ ബിജെപി മൂന്നാം ഊഴം നേടുമെന്നതിൽ പല വിദേശരാജ്യങ്ങളും ആത്മവിശ്വാസത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല രാജ്യങ്ങളും ജൂലൈ മാസം മുതൽ സന്ദർശനത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ബിജെപിയുടെ ദേശീയ കൺവൻഷനിൽ...
ലോക്സഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ യൂ ടേൺ ആയിരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാസപ്പടി കേസിൽ എസ്എഫ്ഐള അന്വേഷണം തുടരാമെന്ന വിധിക്കുശേഷം പിണറായി വിജയന് സിപിഎമ്മിൽനിന്നുള്ള പിന്തുണ കുറയുകയാണ്....
ജയ്‌പുർ സ്വജനപക്ഷപാതത്തിലും കുടുംബവാഴ്ചയിലും കുടങ്ങിക്കിടക്കുന്ന കോൺഗ്രസ് പാർട്ടിയെ എല്ലാവരും ഉപേക്ഷിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ്‌പൂരിൽ നടന്ന 'വികസിത് ഭാരത്, വികസിത് രാജസ്‌ഥാൻ' പരിപാടിയിൽ സംസാരിക്കവേയാണു പ്രധാനമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്....
മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പാർട്ടിയിൽ നിന്നു രാജിവച്ചു. ബിജെപിയിൽ ചേർന്നേക്കും. ബിജെപി എംപിയായി രാജ്യസഭയിലേക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്. മുതിർന്ന നേതാവായ മിലിന്ദ് ദിയോറ കഴിഞ്ഞ മാസം...
2022-23 സാമ്പത്തിക വർഷം ഇലക്ടറൽ ബോണ്ടുകളിലൂടെ മാത്രം ബിജെപി പാർട്ടി ഫണ്ടായി സ്വീകരിച്ചത് 1300 കോടി രൂപയോളമെന്ന് റിപ്പോർട്ട്. ഇതേ രീതിയിൽ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ഏഴു മടങ്ങിലധികം തുകയാണ് ബിജെപി നേടിയത്. കഴിഞ്ഞ...
കേരളത്തിലെ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്‌റ്റുകാരനായിരിക്കും പിണറായി വിജയനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. തനിക്കുശേഷം ഇനിയൊരു കമ്യൂണിസ്‌റ്റുകാരൻ മുഖ്യമന്ത്രി കസേരയിലിരിക്കാൻ പാടില്ലെന്ന ആഗ്രഹവും പിണറായി വിജയനുണ്ട്. ഇത്രയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചൊതുക്കുക എന്നത്...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ക്ഷണം കിട്ടിയിട്ടും പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കാതിരിക്കുന്നത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാമക്ഷേത്രം ഉദ്ഘാടനം സർക്കാർ പരിപാടി അല്ലെന്നും അദ്ദേഹം പറഞ്ഞു.
"ഇഫ്താർ വിരുന്നിലും പലസ്‌തീൻ റാലിയുടെ കാര്യത്തിലും...