Sunday, October 11, 2026
HomeElectionഇന്ത്യയിൽ ബിജെപി മൂന്നാം ഊഴം നേടുമെന്നതിൽ പല വിദേശരാജ്യങ്ങളും ആത്മവിശ്വാസത്തിലാണ്; പല രാജ്യങ്ങളും ജൂലൈ മാസം...

ഇന്ത്യയിൽ ബിജെപി മൂന്നാം ഊഴം നേടുമെന്നതിൽ പല വിദേശരാജ്യങ്ങളും ആത്മവിശ്വാസത്തിലാണ്; പല രാജ്യങ്ങളും ജൂലൈ മാസം മുതൽ സന്ദർശനത്തിനായി ക്ഷണിച്ചിട്ടുണ്ട് – പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on

ഇന്ത്യയിൽ ബിജെപി മൂന്നാം ഊഴം നേടുമെന്നതിൽ പല വിദേശരാജ്യങ്ങളും ആത്മവിശ്വാസത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല രാജ്യങ്ങളും ജൂലൈ മാസം മുതൽ സന്ദർശനത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ബിജെപിയുടെ ദേശീയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേ ഉള്ളു. എന്നാൽ, എന്നെ ജൂലൈ, ഓഗസ്‌റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പല രാജ്യങ്ങളിൽനിന്നും സന്ദർശനത്തിനായി ക്ഷണിച്ചിട്ടുണ്ട്. എന്താണിത് സൂചിപ്പിക്കുന്നത്? പല രാജ്യങ്ങളും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നതിൽ ആത്മവിശ്വാസത്തിലാണ്. മോദി മാത്രമേ വരൂ എന്ന് അവർക്കറിയാം. അധികാരം ആസ്വദിക്കാനല്ല മൂന്നാം ഊഴം ചോദിക്കുന്നത്, രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനാണ്.”- നരേന്ദ്ര മോദി പറഞ്ഞു.

അടുത്ത നൂറു ദിവസം ഊർജത്തോടെ പ്രവർത്തിക്കണമെന്നും ബിജെപി നേതാക്കളോടു പ്രധാനമന്ത്രി നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം. എൻഡിഎ 400 സീറ്റ് നേടണം. എൻഡിഎ 400 സീറ്റ് നേടണമെങ്കിൽ ബിജെപി 370 സീറ്റ് നേടണം. കൂട്ടായ പ്രവർത്തനമുണ്ടായാൽ ബിജെപി കൂടുതൽ സീറ്റ് നേടുമെന്ന് അദ്ദേഹം പറഞ്ഞത്.

“ഞാൻ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി നിയമങ്ങൾ നടപ്പാക്കിയ സർക്കാരാണിത്. ബലാത്സംഗത്തിനു വധശിക്ഷ ഉറപ്പാക്കി. സമൂഹത്തിൽ തഴയപ്പെട്ടവർക്കു വേണ്ടിയാണു സർക്കാർ പ്രവർത്തിച്ചത്. ബിജെപി കേഡർമാർ രാജ്യത്തിനു വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. പുതിയ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള സമയമായി. അഴിമതിരഹിത സർക്കാരാണ് കഴിഞ്ഞ പത്തുവർഷം രാജ്യം ഭരിച്ചത്. കോൺഗ്രസ് – ബിജെപി സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം ഇതാണ്.

ഇന്ത്യയുടെ മുന്നേറ്റം ലോകം മനസ്സിലാക്കി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങളെപ്പറ്റിയാണു ലോകരാജ്യങ്ങൾ സംസാരിക്കുന്നത്. എല്ലാ മേഖലയിലും നേട്ടമുണ്ടാക്കാനായി. അടുത്ത അഞ്ചുവർഷം ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കണം. ദരിദ്രരുടെയും മധ്യവർഗക്കാരുടെയും ജീവിതം കൂടുതൽ മെച്ചപ്പെടണം. കോടിക്കണക്കിനു സ്ത്രീകളുടെയും യുവാക്കളുടെയും ദരിദ്രരുടെയും സ്വപ്‌നങ്ങളാണ് മോദിയുടെയും സ്വപ്‌നങ്ങൾ. ചരിത്രപരമായ പല തീരുമാനങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെയെടുത്തു.

അഞ്ചു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട് രാമക്ഷേത്രം നിർമിക്കാനായി. ആർട്ടിക്കിൾ 370 റദ്ദാക്കി. രാജ്യത്തിനു വേണ്ടി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിനൊപ്പം വനിതാ സംവരണ ബിൽ പാസാക്കാൻ സാധിച്ചു.” – പ്രധാനമന്ത്രി പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this