മേയിൽ നടന്ന ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെ...
ആധുനിക യുദ്ധമുറകളിൽ നിർണായകമായ പരിവർത്തനം സംഭവിച്ചിട്ടുണ്ടെന്ന് സംയുക്ത സൈനികമേധാവി ജനറൽ അനിൽ ചൗഹാൻ. ഭാവിയിലുണ്ടായോക്കാവുന്ന വെല്ലുവിളികൾ നേരിടാൻ കരുത്തേറിയ ഡ്രോൺ, പ്രതിരോധ ഡ്രോൺ സംവിധാനം സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ സ്വഭാവത്തിൽ അടിസ്ഥാനപരമായ...
പാകിസ്‌താൻ്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ശനിയാഴ്‌ച ഇസ്ലാമാബാദിൽ പാകിസ്താനി വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നേരത്തെ, ഇന്ത്യ-പാക് സംഘർഷവേളയിൽ മുഴുവൻ ആയുധങ്ങളും-പരമ്പരാഗതമായവയും ആണവായുധങ്ങളും-ഉപയോഗിക്കാൻ മടിക്കില്ലെന്ന് റഷ്യയിലെ...
ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് അറസ്റ്റിലായത്. പഹൽഗാമിൽ...
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നോബലിന് നിർദേശിച്ച് പാകിസ്താൻ. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026-ലെ സമാധാന നോബേൽ സമ്മാനം നൽകണമെന്നാണ് പാകിസ്‌താൻ ആവശ്യം.ഇതിനിടെ ഇന്ത്യ-പാക്...
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം മുനീറും കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വൈറ്റ് ഹൗസ്. ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യണമെന്ന...
കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽനിന്ന് പെട്ടെന്ന് തിരിച്ചുപോവുകയും പാകിസ്‌താൻ സൈനികമേധാവി അസീം മുനീറിന് ബുധനാഴ്ച്ച ഉച്ചവിരുന്ന് ഒരുക്കി സ്വകാര്യസംഭാഷണം നടത്തുകയും ചെയ്ത യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് പാകിസ്‌താനെ വരുതിയിലാക്കിയതായി സൂചന. ഇസ്രയേൽ-ഇറാൻ...
പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്‌ച സംബന്ധിച്ച വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. 3,000 പേരോളം കൊല്ലപ്പെട്ട 2001-ലെ...
ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു....
മൂന്നാം മോദിസർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിനൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം,ദേശീയസുരക്ഷാവിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നതായാണ് സ്വകാര്യ വാർത്താചാനൽ ന്യൂസ്18 സർവേയുടെ...
ഇന്ത്യയിൽനിന്നുള്ള സർവ്വകക്ഷി പ്രതിനിധിസംഘത്തിന്റെ ഭാഗമായി യുഎസിലെത്തിയ ശശി തരൂർ എംപിയോട് സുപ്രധാനനയതന്ത്ര ചോദ്യമുന്നയിച്ച് മാധ്യമപ്രവർത്തകൻ കൂടിയായ മകൻ ഇഷാൻ തരൂർ. പഹൽഗാം ഭീകരാക്രമണം, തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂർ എന്നിവ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട്...
ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്ക് ഇടനില വഹിക്കണമെന്ന് ട്രംപിനോട് അഭ്യർഥിച്ച് പാകിസ്‌താൻ. ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അഭ്യർഥന. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ട്രംപ് നടത്തിയ...
ഇന്ത്യയുമായുള്ള സംഘർഷ പരിഹാരത്തിനായി പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ്റെ സഹായം തേടിയതായി റഷ്യൻ വാർത്താഏജൻസി ടാസ് (TASS) റിപ്പോർട്ട് ചെയ്തു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് മുഖേനെ...
പഹൽഗാം ഭീകരാക്രണത്തെ തുടർന്ന് നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാനുള്ള പാക്‌സംഘത്തിന്റെ ഉദ്ദേശ്യത്തെ പൊളിച്ചടുക്കി ശശി തരൂരും സംഘവും. ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്‌താന്റെ ഭാഗം...