Saturday, October 10, 2026
HomeNewsഅമേരിക്കയുടെ ഇടപെടൽ ഉണ്ടാകണം: ഇടനില വഹിക്കണമെന്ന് ട്രംപിനോട് അഭ്യർഥിച്ച് പാകിസ്‌താൻ

അമേരിക്കയുടെ ഇടപെടൽ ഉണ്ടാകണം: ഇടനില വഹിക്കണമെന്ന് ട്രംപിനോട് അഭ്യർഥിച്ച് പാകിസ്‌താൻ

Published on

ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്ക് ഇടനില വഹിക്കണമെന്ന് ട്രംപിനോട് അഭ്യർഥിച്ച് പാകിസ്‌താൻ. ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അഭ്യർഥന. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ട്രംപ് നടത്തിയ ഇടപെടലിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അതേസമയം, സംഘർഷം ലഘൂകരിക്കുന്നതിൽ അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന വാദം ഇന്ത്യ നേരത്തെതന്നെ തള്ളിക്കളഞ്ഞിരുന്നു.



വാഷിങ്ടണിൽവെച്ച് പിപിപി (പാകിസ്താൻ പീപ്പിൾസ് പാർട്ടി) അധ്യക്ഷനും പാക് മുൻ വിദേശകാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞ വാക്കുകൾ ആവർത്തിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്രംപിനോടുള്ള അഭ്യർഥന. ഇന്ത്യയും പാകിസ്ത‌ാനും തമ്മിലുള്ള സമഗ്രമായ പ്രശ്നപരിഹാര ചർച്ചകൾക്ക് അമേരിക്കയുടെ ഇടപെടൽ ഉണ്ടാകണമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്ത‌ാനിലെ ഭീകരത്താവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ നിർത്തിവെച്ചത് യുഎസിന്റെ ഇടപെടലിലാണെന്നായിരുന്നു ഭൂട്ടോ വാഷിങ്ടണിൽ പറഞ്ഞത്. ട്രംപും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ ഉൾപ്പെട്ട സംഘവും ഇടപെട്ടതിനാലാണ് ഇന്ത്യയും പാകിസ്‌താനുംതമ്മിൽ വെടിനിർത്തലുണ്ടായതെന്നും ഇത് സ്വാഗതാർഹമാണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞിരുന്നു. എന്നാൽ, പാകിസ്താന്റെ ഈ വാദം ഇന്ത്യ പലവട്ടം തള്ളിയിരുന്നു.


പഹൽഗാമിൽ 26-പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളാവുകയും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്നപേരിൽ സൈനിക നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു. നിരവധി ഭീകരരേയും ഭീകരവാദികേന്ദ്രങ്ങളേയും ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇല്ലാതാക്കി. തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷം ഇല്ലാതാക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തി. എന്നാൽ, ഇന്ത്യ ഇത് തള്ളിക്കളഞ്ഞിരുന്നു. വെടിനിർത്തൽ കരാറിൽ ട്രംപ് ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് ഇന്ത്യ പരസ്യമായി വ്യക്തമാക്കുകയും ഉഭയകക്ഷി വിഷയങ്ങളിൽ മൂന്നാം കക്ഷി മധ്യസ്ഥതയെ തള്ളിക്കളയുകയും ചെയ്‌തിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...