Friday, October 9, 2026
HomeTOP NEWSKERALAചന്ദ്രനിൽ മനുഷ്യന് അതിജീവനം അനായാസമാക്കുന്ന ഒരു നൂതന സാങ്കേതികവിദ്യ: ചന്ദ്രന്റെ മണ്ണിൽനിന്ന് വെള്ളം വേർതിരിച്ചെടുത്ത് ഗവേഷകർ

ചന്ദ്രനിൽ മനുഷ്യന് അതിജീവനം അനായാസമാക്കുന്ന ഒരു നൂതന സാങ്കേതികവിദ്യ: ചന്ദ്രന്റെ മണ്ണിൽനിന്ന് വെള്ളം വേർതിരിച്ചെടുത്ത് ഗവേഷകർ

Published on

ചന്ദ്രന്റെ മണ്ണിൽനിന്ന് വെള്ളം വേർതിരിച്ചെടുക്കുന്നതിലും അതുപയോഗിച്ച് കാർബൺ ഡൈ ഓക്സൈഡിനെ ഓക്സിജനും ഇന്ധനവുമായി ബന്ധപ്പെട്ട രാസവസ്തുക്കളുമാക്കി മാറ്റുന്നതിലും വിജയിച്ച് ഗവേഷകർ. ചന്ദ്രനിൽ മനുഷ്യന് അതിജീവനം അനായാസമാക്കുന്ന ഒരു നൂതന സാങ്കേതികവിദ്യ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ജലം, ഓക്സിജൻ, ഇന്ധനം തുടങ്ങിയ അവശ്യ വിഭവങ്ങൾക്കായി ഭൂമിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നതാണ് നിർണായക കണ്ടുപിടുത്തം. ചന്ദ്രനിൽ മനുഷ്യൻ്റെ അതിജീവനം സാധ്യമാക്കുന്നതിനൊപ്പം കൂടുതൽ ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് വഴിയൊരുക്കുന്നതുമാണ് കണ്ടെത്തലെന്ന് ജൂൾ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു.

വിദൂര പ്രപഞ്ച പര്യവേക്ഷണങ്ങൾക്കായി ചന്ദ്രനെ ഒരു ഇടത്താവളമായി ഉപയോഗിക്കാമെന്ന ആശയം ബഹിരാകാശ ഏജൻസികൾ മുൻകാലങ്ങളിൽ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ആവശ്യമായ ഇന്ധനം, വെള്ളം, മറ്റ് വിഭവങ്ങൾ എന്നിവ ചന്ദ്രനിൽ തന്നെ ഉത്പാദിപ്പിക്കാൻ വിദഗ്ധർക്ക് കഴിഞ്ഞാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും വിലയിരുത്തപ്പെട്ടിരുന്നു. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നത് ചെലവേറിയതായിരിക്കും എന്നതാണ് ഇത്തരത്തിൽ ഇടത്താവളമായി ഉപയോഗിക്കുന്നതിന് പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. കാരണം ചരക്കിന്റെ പിണ്ഡം കൂടുന്തോറും ബഹിരാകാശത്തേക്ക് സാധനങ്ങളെത്തിക്കാൻ റോക്കറ്റിന് കൂടുതൽ പ്രയത്നിക്കേണ്ടിവരും. ഒരു ഗാലൻ വെള്ളം ചന്ദ്രനിലെത്തിക്കാൻ 83,000 ഡോളർ ചിലവാകുമെന്നും എന്നാൽ ഓരോ ബഹിരാകാശയാത്രികനും പ്രതിദിനം 4 ഗാലൻ വെള്ളം കുടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കണക്കാക്കിയിരുന്നു.

ചാന്ദ്രമണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കാനുള്ള മുൻകാല ശ്രമങ്ങൾക്ക് വലിയ അളവിൽ ഊർജ്ജം ആവശ്യമായിരുന്നു, കൂടാതെ ഇന്ധനത്തിനും മറ്റ് അവശ്യ ഉപയോഗങ്ങൾക്കുമായി CO2 വിഘടിപ്പിച്ചിരുന്നുമില്ല. എന്നാൽ ഇപ്പോൾ ഈ പുതിയ സംവിധാനം ആ പ്രശ്‌ങ്ങളെ മറികടക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചാന്ദ്ര മണ്ണിനുള്ള മാന്ത്രിക കഴിവിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് ഹോങ്കോങ്ങിലെ ചൈനീസ് സർവകലാശാലയിലെ ലു വാങ് പറയുന്നു. ചാന്ദ്രജലം വേർതിരിക്കുന്നത് അടക്കമുള്ളവ അടിസ്ഥാന സൗകര്യ വികസനത്തിന്റെ്റെ ചെലവും സങ്കീർണതയും കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി Space.com റിപ്പോർട്ട് ചെയ്യുന്നു.

ചാന്ദ്രമണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുകയും, ബഹിരാകാശയാത്രികർ പുറത്തുവിടുന്ന CO2-നെ കാർബൺ മോണോക്സൈഡും (CO) ഹൈഡ്രജൻ വാതകവുമാക്കി മാറ്റാൻ ആ വെള്ളം നേരിട്ട് ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സാങ്കേതികവിദ്യയാണ് ഗവേഷകർ വികസിപ്പിച്ചത്. ഇവ പിന്നീട് ഇന്ധനങ്ങളും ബഹിരാകാശയാത്രികർക്ക് ശ്വസിക്കാനുള്ള ഓക്സിജനും നിർമ്മിക്കാൻ ഉപയോഗിക്കാം. സൂര്യപ്രകാശത്തെ താപമാക്കി മാറ്റുന്ന ഒരു നൂതന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഈ സാങ്കേതികവിദ്യ ലബോറട്ടറിയിൽ വിജയകരമായിരുന്നു എന്ന് ഗവേഷകർ പറഞ്ഞു.

എന്നിരുന്നാലും, കഠിനമായ താപനില വ്യതിയാനങ്ങൾ, തീവ്രമായ റേഡിയേഷൻ, കുറഞ്ഞ ഗുരുത്വാകർഷണം എന്നിവയുൾപ്പെടെ ചന്ദ്രനിലെ കഠിനമായ പരിസ്ഥിതി, ചാന്ദ്രോപരിതലത്തിലെ ഇതിന്റെ ഉപയോഗത്തെ സങ്കീർണ്ണമാക്കുന്ന വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this