രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ചെറുതോണിയിൽ നടത്തുന്ന ‘എന്റെ കേരളം പ്രദർശന വിപണന മേള’യിൽ തിങ്കളാഴ്‌ച വേടൻ (ഹിരൺദാസ് മുരളി) പാടും. വൈകീട്ട് ഏഴിനാണ് വേടന്റെ റാപ്പ് പരിപാടി.
നേരത്തെ 29-ന് വേടന്റെ റാപ്പ് പരിപാടി നിശ്ചയിച്ചിരുന്നു. എന്നാൽ, കേസിൽ അകപ്പെട്ട സാഹചര്യത്തിൽ ഇത് റദ്ദാക്കി. കേസിൽ ജാമ്യം കിട്ടിയതിന്റേയും തെറ്റ് തിരുത്തുന്നതിനായി പരിശ്രമിക്കുമെന്ന് വേടൻ പ്രഖ്യാപിച്ചതിന്റേയും പശ്ചാത്തലത്തിലാണ് വീണ്ടും പരിപാടി സംഘടിപ്പിക്കാൻ സംഘാടകർ തീരുമാനിച്ചത്.
എന്റെ കേരളം പ്രദർശന വിപണന മേള വെള്ളിയാഴ്ച സമാപിക്കും.


