Saturday, October 10, 2026
HomeTOP NEWSINDIAടെലികോം മേഖലയിലേക്ക് രംഗപ്രവേശം,  തീരുമാനത്തിൽനിന്നു പിന്മാറി അദാനി ഗ്രൂപ്പ്: അദാനി ഡേറ്റ നെറ്റ്വർക്സസ് ഭാരതി എയർടെൽ...

ടെലികോം മേഖലയിലേക്ക് രംഗപ്രവേശം,  തീരുമാനത്തിൽനിന്നു പിന്മാറി അദാനി ഗ്രൂപ്പ്: അദാനി ഡേറ്റ നെറ്റ്വർക്സസ് ഭാരതി എയർടെൽ ഗ്രൂപ്പ് ഏറ്റെടുത്തു

Published on

ടെലികോം മേഖലയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള തീരുമാനത്തിൽനിന്നു പിന്മാറി അദാനി ഗ്രൂപ്പ്. മൂന്നുവർഷംമുൻപ് ലേലത്തിൽ സ്വന്തമാക്കിയ 5 ജി സ്പെക്ട്രം അദാനി ഗ്രൂപ്പിലെ അദാനി ഡേറ്റ നെറ്റ്വർക്സസ് ഭാരതി എയർടെൽ ഗ്രൂപ്പ് ഏറ്റെടുത്തു. സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെലും ഉപകമ്പനിയായ ഭാരതി ഹെക്സാകോമും ചേർന്നാണ് സ്പെക്ട്രം ഏറ്റെടുക്കുന്നത്.

2022 ൽ നടന്ന 5ജി സ്പെക്ട്രം ലേലത്തിലേക്ക് അദാനി ഗ്രൂപ്പ് അപ്രതീക്ഷിതമായാണ് രംഗപ്രവേശം ചെയ്‌തത്‌. രാജ്യത്തെ മുൻനിര വ്യവസായ സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ 5ജി രംഗത്തേക്കുള്ള വരവ് ജിയോ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ 100 കോടി മാത്രം കെട്ടിവെച്ചാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുത്തത്. 212 കോടി രൂപ ചെലവിട്ട് 26 ജിഗാഹെർട്‌സ് ബാൻഡിലുള്ള 400 മെഗാഹെർട്‌സ് സ്പെക്ട്രമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്ത മറ്റ് കമ്പനികൾ. അദാനി ഗ്രൂപ്പ് പൊതുജനങ്ങൾക്കായുള്ള ടെലികോം സേവന രംഗത്തേക്ക് വരുന്നില്ലെന്നും, സ്വന്തം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആഭ്യന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് 5ജി സ്പെക്ട്രം വാങ്ങിയത് എന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ഏതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്തിയിരുന്നോ എന്ന് വ്യക്തമല്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this