എരുമേലി അട്ടിവളവില്‍ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.മൂന്ന് പേർക്ക് പരിക്ക്.പരിക്കേറ്റവരെ എരുമേലി ഗവണ്മെൻ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം നടന്നത് രാത്രി എട്ടരയോടെയാണ്.മോട്ടർ വാഹന വകുപ്പിൻ്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.



