Saturday, October 10, 2026
HomeFEATUREDഗൂഗിൾ ട്രാൻ‌സ്ലേറ്റിലേക്ക് 110 ഭാഷകൾ കൂടി; ഭാഷകളിൽ ഏഴെണ്ണം ഇന്ത്യയിൽ നിന്ന്

ഗൂഗിൾ ട്രാൻ‌സ്ലേറ്റിലേക്ക് 110 ഭാഷകൾ കൂടി; ഭാഷകളിൽ ഏഴെണ്ണം ഇന്ത്യയിൽ നിന്ന്

Published on

വിവിധ ഭാഷകൾ ലഭ്യമായ ഗൂഗിളിൻ്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിൾ ട്രാൻ‌സ്ലേറ്റിലേക്ക് 110 ഭാഷകൾ കൂടി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച്ചയാണ് പുതിയ അപ്‌ഡേറ്റ് ഗൂഗിളിൽ പ്രത്യക്ഷപ്പെട്ടത്. ഗൂഗിൾ ട്രാൻസ്‌ലേറ്റിൽ പുതുതായി ചേർത്ത ഭാഷകളിൽ ഏഴെണ്ണം ഇന്ത്യയിൽ നിന്നുള്ളവയാണ്. ഗൂഗിളിൻ്റെ ട്രാൻസ‌ലേഷൻ ടൂളിൽ വരുന്ന ഏറ്റവും വലിയ അപ്ഡേറ്റാണിത്. ഇതോടെ ഗൂഗിൾ ട്രാൻ‌സ്ലേറ്റിൽ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി.

പ്രാദേശിക ഭാഷയ്ക്ക് പ്രധാന്യം നൽകിയാണ് ഗൂഗിൾ ട്രാൻസ്‌ലേറ്റിൻ്റെ പുതിയ അപ്ഡേഷൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള പാം 2 എൽഎൽഎം വഴിയാണ് ഇത് സാധ്യമായത്. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള മാർവാർ ഭാഷ എന്നിവ പുതിയ അപ്ഡേറ്റിലുണ്ട്.

ബോഡോ, ഖാസി, കൊക്ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേർത്ത മറ്റ് ഇന്ത്യൻ ഭാഷകൾ. ഗൂഗിൾ ട്രാൻസ്ലേറ്റിൽ 1000 ഭാഷകൾ ഉൾപ്പെടുത്താനുള്ള ഗൂഗിളിൻ്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ അപ്ഡേഷൻ. 2022 നവംബറിലായിരുന്നു ഗൂഗിൾ ഈ സ്വപ്‌നം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ആയിരം സംസാര ഭാഷകൾ എഐ സഹായത്തോടെ ഉൾക്കൊള്ളിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 110 ഭാഷകൾ ഗൂഗിൾ ട്രാൻ‌സ്ലേറ്റിലേക്ക് പുതുതായി കൂട്ടിച്ചേർത്തത് ഈ പദ്ധതിയിലെ വലിയ മുന്നേറ്റമാണ്.

ഗൂഗിൾ ട്രാൻസ്ലേറ്റിലെ പുതിയ 110 ഭാഷകളിൽ നാലിലൊന്നും ആഫ്രിക്കയിൽ നിന്നുള്ളതാണ്. ഓരോ ഭാഷയിലെയും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ശൈലിയാണ് ട്രാൻ‌സ്ലേറ്റിൽ ഉൾച്ചേർത്തിരിക്കുന്നത്. കൂടുതൽ ഭാഷകൾ ഗൂഗിൾ ട്രാൻസ്ലേറ്റിലേക്ക് ചേർക്കാൻ ഗൂഗിൾ വളണ്ടിയർമാരുടെ സഹായം ഭാവിയിൽ തേടും. കൂടുതൽ ആളുകളിലേക്ക് ഗൂഗിൾ സെർച്ച് ഫലങ്ങൾ എത്തിക്കാൻ പുതിയ നീക്കം വഴി ഗൂഗിൾ ലക്ഷ്യമിടുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this