Wednesday, October 7, 2026
HomeTOP NEWSKERALAകാലിക്കറ്റ് എൻഐടി ക്യാംപസിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ

കാലിക്കറ്റ് എൻഐടി ക്യാംപസിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ

Published on

കാലിക്കറ്റ് എൻഐടി ക്യാംപസിൽ രാത്രിസഞ്ചാരത്തിനു നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ. സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും മറ്റ് അച്ചടക്ക നടപടികളുമുണ്ടാകുമെന്നും എഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അധികൃതർ നൽകിയ നോട്ടിസിൽ പറയുന്നു.

മാർച്ച് 22 ന് ക്യാംപസിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്ത വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ജെ.ആദർഷ്, ബെൻ തോമസ് എന്നിവർക്കാണ് നോട്ടിസ് നൽകിയത്. ഒരാൾ 6,61,155 രൂപ വീതം അടയ്ക്കണം. സമരത്തിനിടെ ക്യാംപസിലെ വസ്‌തുവകകൾക്ക് നാശം സംഭവിച്ചു, സമരം മൂലം ജീവനക്കാർക്ക് എത്താൻ കഴിയാത്തതിനാൽ ക്യാംപസിന്റെ പ്രവർത്തനം മുടങ്ങി, ഒരു പ്രവൃത്തി ദിവസം നഷ്‌ടമായി, അതുമൂലം ക്യാംപസിനുണ്ടായ നഷ്ടം നികത്താൻ വിദ്യാർഥികൾ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടിസിൽ പറയുന്നത്.

വിദ്യാർഥികൾ അർധരാത്രിക്കു മുൻപ് ഹോസ്‌റ്റലിൽ കയറണമെന്ന ഡീനിന്റെ സർക്കുലറിനെ തുടർന്നായിരുന്നു സമരം. രാത്രി പുറത്തുപോകുന്നത് വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുമെന്നു പറഞ്ഞായിരുന്നു സർക്കുലർ ഇറക്കിയത്. മുൻപ് 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കൻ്റീൻ രാത്രി 11 വരെയാക്കുകയും ചെയ്തു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ഇതിനിടെ, പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്‌ഥതയിലുള്ള സംസ്‌ഥാന പാത എൻഐടിയുടേതാണെന്നും അതിക്രമിച്ചു കടക്കരുതെന്നും അറിയിച്ച് എൻഐടി സ്‌ഥാപിച്ച ബോർഡ് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ എടുത്തുമാറ്റിയിരുന്നു. എൻഐടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പൊതുമരാമത്ത് വകുപ്പിൻ്റെ തീരുമാനം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this