Saturday, October 10, 2026
HomeElection'സാധാരണക്കാരൻ്റെ അധികാരത്തെ വിലക്കുറച്ചു കാണരുത്' - ധ്രുവ് റാഠി

‘സാധാരണക്കാരൻ്റെ അധികാരത്തെ വിലക്കുറച്ചു കാണരുത്’ – ധ്രുവ് റാഠി

Published on

‘സാധാരണക്കാരൻ്റെ അധികാരത്തെ വിലക്കുറച്ചു കാണരുത്’. പ്രശസ്‌ത യൂട്യൂബർ ധ്രുവ് റാഠി അല്പം മുമ്പ് അദ്ദേഹത്തിൻ്റെ എക്‌സിൽ ഇങ്ങനെ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലും അതിനു മുമ്പും ഈ നാട്ടിലെ സാധാരണക്കാരുടെ ശബ്ദ്‌ദത്തെ മുഖ്യധാരയിലേക്കുകൊണ്ടു വന്ന യൂട്യൂബർ കൂടിയാണ് ധ്രുവ് റാഠി.

കേന്ദ്ര സർക്കാറിനെ പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന ഈ ചെറുപ്പക്കാരൻ്റെ വാക്കുകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാധാരണക്കാരുടെ നെഞ്ചിൽ കയറികൂടിയത്. രാജ്യത്തിൻ്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് മാറി ചിന്തിക്കാൻ അദ്ദേഹത്തിൻ്റെ വാക്കുകൾ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അതിൻ്റെ തികഞ്ഞ പ്രതിഫലനംകൂടിയാണ് യുപിയിലുൾപ്പെടെ ബിജെപിക്ക് സംഭവിച്ച കാലിടർച്ച. കഴിഞ്ഞ പത്തു വർഷമായി ബിജെപി നടത്തികൊണ്ടിരിക്കുന്ന ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെ തന്റെ വീഡിയോകളിലൂടെ ധ്രുവ് പ്രതികരിച്ചിരുന്നു.

ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരിൽ ധ്രുവ് ചെയ്‌ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ അത് ചർച്ചയാവുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പ് പ്രഹസനമായി മാറാതിരിക്കാൻ ജനങ്ങൾ ശരിയായ തീരുമാനമെടുക്കാണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ രണ്ട് മാസം മുമ്പാണ് പുറത്തുവന്നത്. ബിജെപിയുടെ ഐ.ടി സെൽ പുറത്ത് വിടുന്ന നുണകൾ, ഇ,വി.എം തട്ടിപ്പ്, യോഗി ആദിത്യ നാഥും യാഥാർത്ഥ്യങ്ങളും, മോദി ഭരണത്തിൻ്റെ ദുരിതങ്ങൾ, തുടങ്ങിയ വീഡിയോകളെല്ലാം കേന്ദ്ര ഭരണക്കൂടത്തിൻ്റെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്നവയായിരുന്നു. മണിപ്പൂരിലെ വർഗീയ കലാപത്തെകുറിച്ചുൾപ്പെടെയുള്ള ഇദ്ദേഹത്തിന്റെ വീഡിയോകളും ശ്രദ്ധേയമായിരുന്നു.

ബിഭവ് കുമാർ വിഷയത്തെ കുറിച്ചുള്ള ധ്രുവ് റാഠിയുടെ വീഡിയോ പുറത്തുവന്നതിന് ശേഷം തനിക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടിയെന്ന് ആരോപിച്ച് രാജ്യസഭാ എംപി സ്വാതി മാലിവാൾ രംഗത്തുവന്നതും ഏറെ ചർച്ചയായിരുന്നു.
ചുരുക്കത്തിൽ ബിജെപിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ഇൻഡ്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു ധ്രുവ് റാഠി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this