Friday, October 9, 2026
HomeElectionവടകരയിൽ വമ്പൻ വിജയം സ്വന്തമാക്കി ഷാഫി പറമ്പിൽ; കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയത് 1,14,506 വോട്ടുകൾക്ക്

വടകരയിൽ വമ്പൻ വിജയം സ്വന്തമാക്കി ഷാഫി പറമ്പിൽ; കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയത് 1,14,506 വോട്ടുകൾക്ക്

Published on

വടകരയിൽ വമ്പൻ വിജയം സ്വന്തമാക്കി ഷാഫി പറമ്പിലും യു.ഡി.എഫും. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാഫി വടകരയുടെ മനസ് കീഴടക്കിയത്. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഷാഫി പറമ്പിലിന് 5,57,528 വോട്ടുകളാണ് ലഭിച്ചത്.

ശൈലജയ്ക്ക് 4,43,022 വോട്ടുകളും ബി.ജെ.പി. സ്ഥാനാർഥി പ്രഫുൽ കൃഷ്‌ണന് 1,11,979 വോട്ടുകളുമാണ് വടകരയിൽ ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ. മുരളീധരന് ലഭിച്ച 84,663 എന്ന ഭൂരിപക്ഷം മറികടന്ന് 1,14,506 എന്ന വലിയ ഭൂരിപക്ഷമാണ് ഷാഫി നേടിയത്.

വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ ഷാഫി പറമ്പിലാണ് മുന്നിട്ടുനിന്നത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും ശൈലജയ്ക്ക് മുന്നേറാൻ കഴിഞ്ഞില്ല. ഓരോ റൗണ്ടിലും ഷാഫി പറമ്പിൽ ക്രമമായി ഉയർത്തുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്.

വോട്ടുകൾ വർധിപ്പിക്കാൻ സാധിച്ചെങ്കിലും വടകരയിൽ ഒരു ചലനവുമുണ്ടാക്കാൻ എൻ.ഡി.എ. സ്ഥാനാർഥി പ്രഫുൽ കൃഷ്‌ണന് സാധിച്ചില്ല. അതേസമയം തൻ്റെ വോട്ട് ഒരുലക്ഷം കടത്താൻ അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 80,000-ത്തോളം വോട്ട് മാത്രമാണ് എൻ.ഡി.എയ്ക്ക് വടകരയിൽ നേടാൻ കഴിഞ്ഞത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this