Saturday, October 10, 2026
HomeTOP NEWSKERALAസർക്കാർ നിരക്കിൽ കൂടരുത്, കേസില്ലാത്ത ഡ്രൈവർ; ഓൺലൈൻ ടാക്സികൾക്ക് കർശനവ്യവസ്ഥകളുമായി സർക്കാർ

സർക്കാർ നിരക്കിൽ കൂടരുത്, കേസില്ലാത്ത ഡ്രൈവർ; ഓൺലൈൻ ടാക്സികൾക്ക് കർശനവ്യവസ്ഥകളുമായി സർക്കാർ

Published on

ഓൺലൈൻ ടാക്സികൾക്ക് കർശനവ്യവസ്ഥകളുമായി സർക്കാർ. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തും ഇവർക്ക് ലൈസൻസ് ഏർപ്പെടുത്തിയത്. ഓൺലൈൻ ടാക്‌സി സേവനദാതാക്കളെല്ലാം മോട്ടോർ വാഹനവകുപ്പിൽനിന്ന് പ്രവർത്തനാനുമതി നേടണം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് നിരക്കിൽ വ്യത്യാസം വരുത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സർക്കാർ നിരക്കിൽ കൂടരുത്.

ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ, ലഹരിക്കേസിലെ പ്രതികൾ എന്നിവരെ ഡ്രൈവർമാരാക്കരുത്. ഡ്രൈവർമാരുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ സേവനദാതാക്കൾ സൂക്ഷിക്കണം. ഒരുവർഷത്തെ പ്രവർത്തിപരിചയം നിർബന്ധം. ഇവർക്ക് പരിശീലനം നൽകാനുള്ള സംവിധാനം വേണം.

സ്വകാര്യ കമ്പനികൾക്ക് പുറമേ സഹകരണ സംഘങ്ങൾക്കും ഓൺലൈൻ ടാക്സ‌ി ആരംഭിക്കാം. അഞ്ചുവർഷത്തേക്കായിരിക്കും ലൈസൻസ്. സംസ്ഥാനത്ത് ഓഫീസ് ഉണ്ടാകണം. യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള ഡേറ്റ, ഇന്ത്യൻ സർവറിൽ സൂക്ഷിക്കണം. സർക്കാർ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ കൈമാറണം,

മതിയായ കാരണമില്ലാതെ ഡ്രൈവർ യാത്ര നിരസിച്ചാൽ നിരക്കിന്റെ പത്തുശതമാനമോ പരമാവധി 100 രൂപയോ പിഴ ചുമത്തും. യാത്രക്കാരന്റെ മൊബൈൽ ആപ്പ് അക്കൗണ്ടിലേക്ക് തുക ഉൾക്കൊള്ളിക്കും. അടുത്ത യാത്രയിലിത് വിനിയോഗിക്കാം. യാത്രക്കാരുടെ വിലയിരുത്തൽ അനുസരിച്ച് ഡ്രൈവർക്ക് റേറ്റിങ് നൽകാനും കഴിയും.

യാത്രനിരക്കിൻ്റെ 80 ശതമാനം വാഹന ഉടമയ്ക്കും 18 ശതമാനം കമ്പനിക്കും രണ്ടുശതമാനം സർക്കാരിനുമായിരിക്കും. അഞ്ചുലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. എട്ടു സീറ്റിൽ താഴെയുള്ള വാഹനങ്ങളുപയോഗിച്ച് ഷെയർ ടാക്സിയും നടത്താം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this