Saturday, October 10, 2026
HomeNewsഇനി ഫോണിൽ വരുന്ന എസ്എംഎസുകൾക്ക് കംപ്യൂട്ടർ ഉപയോഗിച്ച് മറുപടി നൽകാം; വെബ് പതിപ്പ് അവതരിപ്പിച്ച് ട്രൂ...

ഇനി ഫോണിൽ വരുന്ന എസ്എംഎസുകൾക്ക് കംപ്യൂട്ടർ ഉപയോഗിച്ച് മറുപടി നൽകാം; വെബ് പതിപ്പ് അവതരിപ്പിച്ച് ട്രൂ കോളർ

Published on

കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളറിൻ്റെ വെബ് പതിപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡ് ഫോൺ ഇല്ലാതെ തന്നെ ട്രൂകോളർ ഉപയോഗിക്കാൻ ഇതുവഴി സാധിക്കും. ട്രൂകോളർ വെബ്ബിൻ്റെ സഹായത്തോടെ കോൺടാക്റ്റുകൾ തിരയാനും എസ്എംഎസ് അയക്കാനും ട്രൂ കോളർ ചാറ്റ് ഉപയോഗിക്കാനും സാധിക്കും.

നിലവിൽ ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്കാണ് ട്രൂകോളർ വെബ്ബ് ഉപയോഗിക്കാനാവുക. ഫോണിലെ ട്രൂകോളർ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്‌ത്‌ വേണം ട്രൂകോളർ വെബ്ബിൽ ലോഗിൻ ചെയ്യാൻ. ഐഫോൺ ഉപഭോക്താക്കൾക്ക് ഈ സൗകര്യം എപ്പോൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

അപരിചിതമായ നമ്പറുകൾ ട്രൂകോളർ വെബ് വഴി തിരഞ്ഞുകണ്ടുപിടിക്കാൻ സാധിക്കും. നേരത്തെ തന്നെ ട്രൂകോളർ മൊബൈൽ ആപ്പ് ഉപഭോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാണ്. അപരിചിതമായ നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ അത് ആരുടേതാണെന്ന് ട്രൂകോളറിൽ കാണാനാവും.

ട്രൂകോളർ വെബ്ബിൽ നമ്പർ ടൈപ്പ് ചെയ്‌ത്‌ നൽകിയാൽ അത് ആരുടേതാണെന്ന് കാണാം. ആൻഡ്രോയിഡ് ഫോണിൽ വരുന്ന കോളുകളും ട്രൂകോളർ വെബ്ബിൽ നോട്ടിഫിക്കേഷനായി കാണാനാവും.

ഫോണിൽ വരുന്ന എസ്എംഎസുകൾക്ക് ട്രൂകോളർ വെബ്ബിന്റെ സഹായത്തോടെ കംപ്യൂട്ടർ ഉപയോഗിച്ച് മറുപടി നൽകാനാവും.
ട്രൂകോളർ വെബ്ബ് ഉപയോഗിക്കാൻ

ട്രൂകോളർ വെബ്ബ് പേജ് സന്ദർശിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക – –
https://web.truecaller.com/linkdevice

ട്രൂകോളറിലെ മെസേജസ് ടാബിൽ – ത്രീ ഡോട്ട് മെനു തുറന്ന്-മെസേജിങ് ഫോർ വെബ്ബ് തിരഞ്ഞെടുക്കുക- ശേഷം ലിങ്ക് ഡിവൈസ് തിരഞ്ഞെടുത്ത് കംപ്യൂട്ടർ സ്ക്രീനിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ ട്രൂകോളർ വെബ്ബിൽ ലോഗിൻ ചെയ്യാനാവും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this