Wednesday, October 7, 2026
HomeTOP NEWSKERALAസംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തോമസ് ഐസക്കാണ്, സർക്കാർ വടി കൊടുത്തു അടി വാങ്ങുകയായിരുന്നു -...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തോമസ് ഐസക്കാണ്, സർക്കാർ വടി കൊടുത്തു അടി വാങ്ങുകയായിരുന്നു – വി.ഡി.സതീശൻ

Published on

സംസ്‌ഥാനത്തിൻ്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് യുഡിഎഫ് ഉയർത്തിയ വാദങ്ങൾ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിന്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത് നേട്ടമല്ല മറിച്ച് തിരിച്ചടിയാണെന്നും സതീശൻ പറഞ്ഞു. സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്തു അടി വാങ്ങുകയായിരുന്നു. സർക്കാരിന്റെ കെടുകാര്യസ്‌ഥതയാണ് എല്ലാത്തിനും കാരണം എന്ന് കോടതി പറയുന്നു.

54,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ട് എന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതു തെളിയിക്കാമോ. കേന്ദ്രം തരാനുണ്ട് എന്ന് പറഞ്ഞ പണത്തെ കുറിച്ച് കേരളം കോടതിയിൽ പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുൻ ധനമന്ത്രി തോമസ് ഐസക്കാണ്. നികുതി പിരിവിലെ വീഴ്‌ചയും കെടുകാര്യസ്‌ഥതയും ആണ് കാരണം. കേസിൽ കേരളത്തിന് ഒരു നേട്ടവും ഇല്ല. ഇനി കടമെടുക്കാൻ അനുവദിച്ചാൽ എന്താകും കേരളത്തിന്റെ സ്‌ഥിതി.

ഇന്ത്യയിൽ കുറഞ്ഞ പലിശക്ക് വായ്പ കിട്ടും എന്നിരിക്കെ ഉയർന്ന പലിശക്ക് വിദേശ വായ്‌പ എടുത്തു. നികുതി പിരിവ് കൃത്യമായി നടക്കുന്നില്ല. കേരളത്തിലെ ജിഎസ്ടി ഉദ്യോഗസ്‌ഥർ വെറുതെ ഇരിക്കുകയാണ്. നികുതി വെട്ടിപ്പിന്റെ കേന്ദ്രമായി കേരളം മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this