Thursday, February 12, 2026
HomeElectionതിരഞ്ഞെടുപ്പ് കടപ്പത്രം; ഫ്യൂച്ചർ ഗെയ്‌മിങ്‌ ആൻഡ് ഹോട്ടൽ സർവീസസ് നൽകിയത് 1368 കോടി രൂപ

തിരഞ്ഞെടുപ്പ് കടപ്പത്രം; ഫ്യൂച്ചർ ഗെയ്‌മിങ്‌ ആൻഡ് ഹോട്ടൽ സർവീസസ് നൽകിയത് 1368 കോടി രൂപ

Published on

സുപ്രീം കോടതിയുടെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് കടപ്പത്രം വാങ്ങിയ കമ്പനികളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പണം നൽകിയത് ഫ്യൂച്ചർ ഗെയ്‌മിങ്‌ ആൻഡ് ഹോട്ടൽ സർവീസസ്. 1368 കോടി രൂപയാണ് പ്രസ്‌തുത കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത്‌. ഏറ്റവും കൂടുതൽ തുക നൽകിയ മറ്റുകമ്പനികൾ ഇവയാണ്:

. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ – 966 കോടി രൂപ
. ക്വിക് സപ്ലൈ ചെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് – 410 കോടി രൂപ
വേദാന്ത ലിമിറ്റഡ് – 400 കോടി രൂപ
. ഹാൽദിയ എലർജി ലിമിറ്റഡ് – 377 കോടി രൂപ

. ഭാരതി ഗ്രൂപ് – 247 കോടി രൂപ
.എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്-224 കോടി രൂപ
. വെസ്‌റ്റേൺ യുപി പവർ ട്രാൻസ്‌മിഷൻ കമ്പനി – 220 കോടി രൂപ
. കെവന്റർ ഫുഡ് പാർക് ഇൻഫ്രാ ലിമിറ്റഡ് – 195 കോടി രൂപ
മദൻലാൽ ലിമിറ്റഡ് – 185 കോടി രൂപ

സുപ്രീം കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്ന് എസ്ബിഐ നൽകിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 15നു വൈകിട്ട് 5 മണിക്കുള്ളിൽ വിവരങ്ങൾ കമ്മിഷൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. 2019 ഏപ്രിൽ 12 മുതൽ ഓരോ സ്‌ഥാപനവും വ്യക്‌തിയും വാങ്ങിയ ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this