Monday, October 12, 2026
HomeTOP NEWSINDIAറോഡിൽ നമസ്‌കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തി; സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്‌തു- വിഡിയോ

റോഡിൽ നമസ്‌കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തി; സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്‌തു- വിഡിയോ

Published on

റോഡിൽ നമസ്‌കാരം നിർവഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്‌തു. ഇന്ദർലോക് മെട്രോ സ്‌റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ജുമാ നമസ്‌കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ പിന്നിൽ നിന്നു ചവിട്ടിയത്.

അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (നോർത്ത്) എം.കെ.മീണ പറഞ്ഞു. സബ് ഇൻസ്പെക്‌ടർ ആളുകളെ ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച പ്രദേശവാസികൾ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. പ്രതിഷേധ സ്‌ഥലത്തെത്തിയ ഡിസിപി സബ് ഇൻസ്പെക്‌ടർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞു.

വെള്ളിയാഴ്ച‌യായതിനാൽ പള്ളി നിറയെ ആളുണ്ടായിരുന്നതു കൊണ്ട് വിശ്വാസികളുടെ വരി പുറത്തേക്ക് നീളുകയായിരുന്നു. അവിടെ നിസ്കാരം നടത്താൻ അനുമതി ഉണ്ടായിരുന്നെന്നാണ് സ്‌ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്. സംഭവസ്‌ഥലത്ത് കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി. നമസ്കാരത്തിനിടെ ആളുകളെ കയ്യേറ്റം ചെയ്‌ത സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് ഡൽഹി ഘടകം കുറ്റപ്പെടുത്തി.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this