Wednesday, October 14, 2026
HomeTOP NEWSKERALA14 വർഷങ്ങൾക്കു ശേഷം എംജി സർവകലാശാലാ കലോത്സവത്തിൽ എറണാകുളം മഹാരാജാസ് ഓവറോൾ ചാംപ്യന്മാർ

14 വർഷങ്ങൾക്കു ശേഷം എംജി സർവകലാശാലാ കലോത്സവത്തിൽ എറണാകുളം മഹാരാജാസ് ഓവറോൾ ചാംപ്യന്മാർ

Published on

എംജി സർവകലാശാലാ കലോത്സവത്തിൽ എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. 129 പോയിന്റു നേടിയാണ് മഹാരാജാസ് ഒന്നാമതെത്തിയത്. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെൻ്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി. തൃപ്പൂണിത്തുറ ആർഎൽവി കോളജ്, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവർ മൂന്നാം സ്‌ഥാനം പങ്കിട്ടു. (102 പോയിന്റ്).

2010ൽ കോട്ടയത്തു തന്നെ നടന്ന കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയതിനു ശേഷം 14 വർഷങ്ങൾക്കു ശേഷം കോട്ടയത്തു വച്ചു തന്നെയാണു മഹാരാജാസ് കിരീടം ചൂടുന്നത്. ആദ്യ ദിനം ചിത്രത്തിൽ ഇല്ലാതിരുന്ന മഹാരാജാസ് അവസാന ദിനങ്ങളിൽ പോയിന്റുകൾ നേടി ചാംപ്യൻപട്ടിലേക്ക് ഉയരുകയായിരുന്നു.

ആർഎൽവി കോളജിലെ എസ്. വിഷ്‌ണു കലാപ്രതിഭാ പുരസ്‌കാരം നേടി. തേവര എസ്എച്ച് കോളജിലെ പി.നന്ദന കൃഷ്ണ‌ൻ, സെൻ്റ് തെരേസാസ് കോളജിലെ കെ.എസ്. സേതുലക്ഷ്‌മി എന്നിവർ കലാതിലകം പട്ടം പങ്കിട്ടു. സെൻ്റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രനാണു പ്രതിഭാ തിലകം. സമാപന സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്‌തു. മന്ത്രി വി.എൻ. വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽ മോൻ രാജൻ അധ്യക്ഷത വഹിച്ചു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this