Saturday, October 10, 2026
HomeNewsഇനി രഹസ്യവിവരം പോലീസിന് രഹസ്യമായി ആപ്പിലൂടെ കൈമാറാം; വിവരങ്ങൾ വ്യക്തിവിവരം വെളിപ്പെടുത്താതെ തന്നെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച്...

ഇനി രഹസ്യവിവരം പോലീസിന് രഹസ്യമായി ആപ്പിലൂടെ കൈമാറാം; വിവരങ്ങൾ വ്യക്തിവിവരം വെളിപ്പെടുത്താതെ തന്നെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പോലീസിനെ അറിയിക്കാൻ പോൽ ആപ്പ്

Published on

കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ വ്യക്തിവിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ സൗകര്യമൊരുക്കി. ബുധനാഴ്ച ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് കേരളാപോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പോൽ ആപ്പിൽ അപ്ഡേഷനും നടത്തിയിട്ടുണ്ട്.

പോൽ ആപ്പിലെ സർവീസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്തശേഷം വിവരം അജ്ഞാതനെന്ന നിലയ്ക്ക് കൈമാറുക (Share anonymously) എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാം. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം എന്നിവ ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം.

പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പ് ഇതുവരെ 7,01,000-ല്പരം ആൻഡ്രോയ്‌ഡ് ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 64,515 ഐഫോൺ ഉപഭോക്താക്കളും ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ട്. വ്യക്തിവിവരങ്ങൾ അറിയിക്കേണ്ടതില്ലെന്ന നിബന്ധനയുണ്ടെങ്കിൽ പ്രാദേശികമായ നിയമലംഘനങ്ങൾ പൊതുജനങ്ങൾ വഴി ആപ്പിലൂടെ അറിയാനാകുമെന്നാണ് പോലീസിൻ്റെ കണക്കുകൂട്ടൽ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...