Wednesday, February 11, 2026
HomeCRIMEകോഴിക്കോട് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്‌റ്റിൽ

കോഴിക്കോട് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്‌റ്റിൽ

Published on

പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്‌റ്റിൽ. ആനക്കാംപൊയിൽ സ്വദേശിനി ജിനു, ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്‌റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടു വിട്ടതെന്നാണ് പരാതി.

ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി.

ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിൻറെ പിതാവും കോടഞ്ചേരി പൊലീസിൽ പരാതി നൽകി. ഇതോടെ ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് സംഘം ഇരുവർക്കുമായുള്ള അന്വേഷണം മറ്റ് സംസ്‌ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടർന്നാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വച്ച് ഇരുവരെയും കസ്‌റ്റഡിയിൽ എടുത്തത്.

തിരുവമ്പാടി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ഇരുവർക്കുമെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് 75 പ്രകാരവും ഐപിസി 317-ാം വകുപ്പു പ്രകാരവും കേസെടുക്കുകയായിരുന്നു. തുടർന്ന് താമരശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this