Thursday, February 12, 2026
HomeNewsമാലദ്വീപ് പാർലമെൻ്റിൽ ഭരണ, പ്രതിപക്ഷ എംപിമാരുടെ കൂട്ടയടി; ഒരു എംപിയുടെ തല പൊട്ടി

മാലദ്വീപ് പാർലമെൻ്റിൽ ഭരണ, പ്രതിപക്ഷ എംപിമാരുടെ കൂട്ടയടി; ഒരു എംപിയുടെ തല പൊട്ടി

Published on

മാലദ്വീപ് പാർലമെൻ്റിൽ ഭരണ, പ്രതിപക്ഷ എംപിമാരുടെ കൂട്ടയടി. ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) അംഗങ്ങളും, പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ നിരവധി എംപിമാർക്ക് പരുക്കേറ്റു. ഒരു എംപിയുടെ തല പൊട്ടി.

പ്രസിഡന്റ് മുഹമ്മദ് മുയിസുവിൻ്റെ മന്ത്രിസഭ ഭരണത്തിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പാർലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയായത്.

മന്ത്രിസഭയ്ക്ക് പാർലമെൻ്റ് അംഗീകാരം നൽകുന്നതിനുള്ള നിർണായക വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കുകയായിരുന്നു. എന്നാൽ ചില കാബിനറ്റ് അംഗങ്ങളെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ അംഗങ്ങൾ നാല് മന്ത്രിമാർക്ക് അംഗീകാരം നൽകുന്നതിനെ എതിർത്തു. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും ഈ മന്ത്രിമാർക്ക് അംഗീകാരം നൽകാനാകില്ലെന്ന് അറിയിച്ചു.

വോട്ടെടുപ്പിനു മുൻപ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് ഫ്ലേറിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിയോജിപ്പ് പ്രകടിപ്പിക്കാൻ ചില എംപിമാർ സംഗീതോപകരണങ്ങൾ ഉൾപ്പെടെ വായിച്ചപ്പോൾ ചേംബറിനുള്ളിൽ സ്പ‌ീക്കർ ചെവി പൊചത്തിപ്പിടിക്കുന്നത് ഉൾപ്പെടെ കാണാമായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this