Thursday, February 12, 2026
HomeNewsവലിയ സ്ക്രീൻ, മെച്ചപ്പെട്ട ക്യാമറ, വേഗമേറിയ പ്രൊസസറുകൾ; ഐഫോൺ 16 സീരീസിൽ കാര്യമായ മാറ്റങ്ങൾ

വലിയ സ്ക്രീൻ, മെച്ചപ്പെട്ട ക്യാമറ, വേഗമേറിയ പ്രൊസസറുകൾ; ഐഫോൺ 16 സീരീസിൽ കാര്യമായ മാറ്റങ്ങൾ

Published on

സ്മാർട്ഫോൺ വിപണിയിൽ വമ്പൻ പ്രഖ്യാപനങ്ങളുടെ വർഷമായിരിക്കും 2024. വിവിധ ആൻഡ്രോയിഡ് ബ്രാൻഡുകൾ അവരുടെ ഫ്ളാഗ്ഷിപ്പ് ഫോണുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആൻഡ്രോയിഡിലെ പ്രധാനിയായ സാംസങിൻ്റെ എസ് 24 സീരീസ് എത്തിക്കഴിഞ്ഞു. ഇനിയുള്ളത് ആപ്പിളിന്റെ ഊഴമാണ്. ഐഫോൺ 15 സീരീസിൻ്റെ പിൻഗാമിയായെത്തുന്ന ഐഫോൺ 16 സീരീസിൽ എന്തായിരിക്കാം ആപ്പിൾ ഒരുക്കിയിരിക്കുന്നത്.

ഐഫോൺ 16 സീരീസിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. വലിയ സ്ക്രീൻ, മെച്ചപ്പെട്ട ക്യാമറ, വേഗമേറിയ പ്രൊസസറുകൾ, പുതിയ ബട്ടനുകൾ, എഐ ഫീച്ചറുകൾ തുടങ്ങിയവ പുതിയ ഫോണുകളിൽ അവതരിപ്പിച്ചേക്കാം.

പ്രോ മോഡലുകളുടെ ഡിസ്‌പ്ലേ വലിപ്പത്തിൽ മാറ്റം വരുത്തിയേക്കും. ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും. ഐഫോൺ 15 പ്രോയിൽ 6.1 ഇഞ്ച് ഡി‌സ്പ്ലേ ആയിരുന്നു. ഐഫോൺ 16 പ്രോ മാക്സ‌ിലാകട്ടെ ഇത് 6.9 ആയി ഉയർന്നേക്കും. 15 പ്രോ മാക്‌സിൽ 6.7 ഇഞ്ച് ആയിരുന്നു. അങ്ങനെ വന്നാൽ ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും വലിയ ഐഫോണായി ഇത് മാറും.

സാംസങിന്റെ 6.8 ഇഞ്ച് വലിപ്പമുള്ള ഗാലക്‌സി എസ്24 അൾട്രായോടു മത്സരിക്കാൻ ഇതുവഴി ഐഫോൺ 16 പ്രോ മാക്സിനാവും.
അതേസമയം ഐഫോൺ 16, 16 പ്ലസ് മോഡലുകൾ നിലവിലുള്ള സ്ക്രീൻ വലിപ്പം തന്നെ തുടർന്നേക്കും എന്നാണ് സൂചന. 5.4, 6.1 എന്നിങ്ങനെയാണ് ഇവയുടെ സ്ക്രീൻ വലിപ്പം. എന്നാൽ ഈ മോഡലുകളിലെ ഡിസ്‌പ്ലേ ഫീച്ചറുകൾ പരിഷ്കരിച്ചേക്കും. പ്രോമോഷൻ പിന്തുണ, 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവ ബേസ് മോഡലുകളിലേക്ക് എത്തും. 15 സീരീസിൽ ഇവ പ്രോ മോഡലുകളിൽ മാത്രമാണ് ഉണ്ടായിരുന്നത്.

ഐഫോൺ 15 സീരീസിലെ അതേ സ്‌റ്റോറേജ് ഓപ്ഷനുകൾ തന്നെ 16 സീരീസിലും തുടർന്നേക്കും. ബേസ് മോഡലുകളിൽ 64 ജിബി മുതൽ 512 ജിബി വരെ സ്‌റ്റോറേജ് ഓപ്‌ഷനുകളായിരിക്കും. പ്രോ മോഡലുകളിൽ 128 ജിബി മുതൽ 1 ടിബി വരെ ഓപ്ഷനുണ്ടാവും. അതേസമയം ബേസ് മോഡലുകളിലെ ഏറ്റവും കുറഞ്ഞ സ്‌റ്റോറേജ് 128 ജിബി ആയും പ്രോയിൽ 256 ജിബി ആയും ഉയർത്തിയേക്കുമെന്നും വിദഗ്ദ‌ർ അഭിപ്രായപ്പെടുന്നു.

പതിവുപോലെ ക്യാമറയിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചേക്കും. മെച്ചപ്പെട്ട സൂം, കുറഞ്ഞ പ്രകാശത്തിൽ മികച്ച പ്രകടനം, സ്പേഷ്യൽ വീഡിയോ റെക്കോർഡിങ് എന്നിവ ഉൾപ്പെടുത്തിയേക്കും. പ്രോ മോഡലുകളിലെ ടെലിഫോട്ടോ ക്യാമറയിൽ 10 എക്സ് ഒപ്റ്റിക്കൽ സൂമും 100 എക്സ് ഡിജിറ്റൽ സൂമും ലഭിച്ചേക്കും. 12 എംപി സെൽഫി ക്യാമറയിൽ ഫേസ് ഐഡി 2.0 എന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തിയേക്കും. ഇതുവഴി കുറഞ്ഞ പ്രകാശത്തിലും കൂടുതൽ കൃത്യമായി ഫേസ് ഡിറ്റക്ഷൻ പ്രവർത്തിക്കും.

ആപ്പിൾ പുതിയതായി അവതരിപ്പിച്ച വിഷൻ പ്രോ വിആർ ഹെഡ്സെറ്റിന് വേണ്ടി 3ഡി വീഡിയോകൾ പകർത്താനുള്ള സൗകര്യം ഐഫോൺ 16 സീരിസിൽ അവതരിപ്പിച്ചേക്കും. വെർട്ടിക്കലായി ക്രമീകരിച്ച റിയർ ക്യാമറ ഉപയോഗിച്ചാണ് ഈ സ്പേഷ്യൽ വീഡിയോ ചിത്രീകരിക്കുക. നാല് ഐഫോണുകളിലും സ്പേഷ്യൽ വീഡിയോ ഫീച്ചർ ലഭിക്കും. എന്നാൽ റസലൂഷനിൽ വ്യത്യാസമുണ്ടാവും.

ഐഫോൺ 16 മോഡലുകളിൽ ആക്ഷൻ ബട്ടൻ അവതരിപ്പിക്കും. നിലവിൽ ഐഫോൺ 15 പ്രോ ഫോണുകളിൽ മാത്രമാണ് ഇതുള്ളത്. സിരി, സ്ക്രീൻഷോട്ട് എന്നിങ്ങനെ ഇഷ്‌ടാനുസരണം വിവിധ ആവശ്യങ്ങൾക്കായി ഈ ബട്ടൻ ഉപയോഗിക്കാം.

പുതിയ കാപ്‌ചർ ബട്ടനും ഐഫോൺ 16 മോഡലുകളിലുണ്ടാവുമെന്നും പറയപ്പെടുന്നു. പവർ ബട്ടന് താഴെയായാണ് ഇത് സ്ഥാപിക്കുക. വീഡിയോ റെക്കോർഡിങിനും ഫോട്ടോ എടുക്കാനുമെല്ലാം ഇത് ഉപയോഗിക്കാം.

മെച്ചപ്പെട്ട ബാറ്ററിയും ഐഫോൺ 16 മോഡലുകളിൽ ഉൾപ്പെടുത്തിയേക്കും. 2024 സെപ്റ്റംബറിലാവും പുതിയ ഐഫോൺ 16 മോഡലുകൾ അവതരിപ്പിക്കുക. ഐഫോൺ 15 സീരീസിൻ്റെ അതേ നിരക്കുകളിൽ തന്നെയാവും പുതിയ മോഡലുകളും വിൽപനയ്ക്കെ‌ത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...