Wednesday, February 11, 2026
HomeTOP NEWSKERALAഅനാവശ്യ റൂട്ടുകൾ നിർത്തും, റൂട്ടുകൾ പരിഷ്കരിക്കും; കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കുന്നതിന് പദ്ധതി മനസ്സിലുണ്ട്...

അനാവശ്യ റൂട്ടുകൾ നിർത്തും, റൂട്ടുകൾ പരിഷ്കരിക്കും; കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കുന്നതിന് പദ്ധതി മനസ്സിലുണ്ട് – കെ.ബി. ഗണേഷ് കുമാർ

Published on

കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കുന്നതിന് പദ്ധതി മനസ്സിലുണ്ടെന്നും അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും നടത്തുകയാണെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിൻറെ അനുമതിയുണ്ട്. അതനുസരിച്ച് ചില പരിപാടികൾ നോക്കുന്നുണ്ട്. അതിൽ ഉറപ്പു പറയാറായിട്ടില്ല. ശമ്പളം ഒരുമിച്ച് കൊടുക്കാനാകുമോ എന്നാണ് പരിശ്രമിക്കുന്നത്. അതിനൊരു നീക്കം നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. അതനുസരിച്ചുള്ള ചില ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെലവ് പരമാവധി കുറച്ചും വരവ് പരമാവധി കൂട്ടിക്കൊണ്ടുംവന്നാൽ മാത്രമേ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ പണമുണ്ടാകുകയുള്ളൂവെന്നും ഗണേഷ് കുമാർ പറഞ്ഞു. ചെലവ് കുറയ്ക്കുക എന്നത് പ്രധാനമാണ്. അതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ അനാവശ്യ റൂട്ടുകൾ നിർത്തും. റൂട്ടുകൾ പരിഷ്കരിക്കും. റൂട്ടുകൾ പരിഷ്‌കരിക്കുമ്പോൾ നഷ്‌ടത്തിൽനിന്ന് ലാഭത്തിലേക്ക് കൊണ്ടുവരാനാകും. ഓരോ ബസിൻ്റെയും കോസ്റ്റ് അക്കൗണ്ടിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുത ബസുകൾ നഷ്ടമാണെന്നും പലപ്പോഴും കിട്ടുന്നത് തുച്ഛമായ ലാഭമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മിക്കവാറും വൈദ്യുത ബസിൽ ആളില്ല. പത്തുരൂപ നിരക്കിലാണ് ബസ് ഓടുന്നത്. നൂറുപേർക്ക് കയറാൻ വൈദ്യുത ബസിൽ സൗകര്യമില്ല. നൂറുപേർ കയറിയാൽ തന്നെ പത്തുരൂപ വെച്ച് എത്ര രൂപ കിട്ടും, ആയിരം രൂപ. അതിന് കറൻ്റ് ചാർജ് എത്ര രൂപ വേണം? ഡ്രൈവർക്ക് ശമ്പളം എത്രവേണം. കിലോമീറ്ററിന് 28 പൈസ വെച്ച് കെ.എസ്.ആർ.ടി.സി., സ്വിഫ്റ്റിന് കൊടുക്കണം. നൂറു കിലോമീറ്റർ ഓടുമ്പോളോ, എത്ര രൂപ മിച്ചമുണ്ട്, മന്ത്രി ആരാഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ, തിരുവനന്തപുരം ജില്ലയിൽ നഷ്‌ടത്തിൽ ഓടുന്ന മുഴുവൻ റൂട്ടുകളും റീഷെഡ്യൂൾ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈദ്യുത ബസിന് ദീർഘദൂര സർവീസുകൾ ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. വൈദ്യുത ബസിന് ഒരു കോടി രൂപയ്ക്ക് അടുത്താണ് വില. ആ പണത്തിന് നാല് ഡീസൽ ബസുകൾ വാങ്ങാം. വൈദ്യുതി ബസ്, പത്തുരൂപ ടിക്കറ്റിൽ മുൻപിൽ പോകുമ്പോൾ, ഡീസലടിയ്ക്കുന്ന കെ.എസ്.ആർ.ടി.സി. വേറൊരു നിരക്കിൽ പിന്നാലെയുണ്ട്. അതിന് പിന്നിൽ സ്വകാര്യബസുമുണ്ട്. വൈദ്യുതി ബസ് എല്ലാവരുടെയും വയറ്റത്തടിച്ചു, ഓട്ടോറിക്ഷക്കാരുടെയും വയറ്റത്ത് അടിച്ചു. ഓട്ടോറിക്ഷക്കാരും തൊഴിലാളികളാണ്. ഒരു ഗതാഗതവകുപ്പുമന്ത്രിയെ സംബന്ധിച്ചിടത്തോളം അവരെയും സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. ഇനി വൈദ്യുതി ബസുകൾ വാങ്ങുന്നതിനോട് യോജിപ്പില്ല. അതിനോട് സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

ബസ് എവിടെയാണെന്ന് അറിയാൻ വെയർ ഈസ് മൈ ട്രെയിൻ എന്ന മാതൃകയിൽ വെയർ ഈസ് മൈ കെ.എസ്.ആർ.ടി.സി. എന്നൊരു ആപ്പ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. സേവനത്തെ ഏകോപിപ്പിക്കാൻ തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ കൺട്രോൾ റൂം ആരംഭിക്കും. കെ.എസ്.ആർ.ടി.സി. പമ്പുകൾ ലാഭത്തിലാണ് പോകുന്നത്. എല്ലാ പമ്പുകളും പരിശോധിക്കാൻ ലീഗൽ മെട്രോളജി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വിഫ്റ്റ് കമ്പനി ഇപ്പോൾ ലാഭത്തിലാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...