Saturday, October 10, 2026
HomeCRIMEവിരലടയാളങ്ങൾ വിലയിരുത്തുന്നതിനായി എഐ; ഈ എഐ ടൂളിന് ഒരാളുടെ വ്യത്യസ്‌ത വിരലുകളുടെ അടയാളങ്ങൾ തിരിച്ചറിയാൻ സാധിക്കും

വിരലടയാളങ്ങൾ വിലയിരുത്തുന്നതിനായി എഐ; ഈ എഐ ടൂളിന് ഒരാളുടെ വ്യത്യസ്‌ത വിരലുകളുടെ അടയാളങ്ങൾ തിരിച്ചറിയാൻ സാധിക്കും

Published on

ഒരു വ്യക്തിയുടെ കയ്യിലെ ഓരോ വിരലിൻ്റെയും അടയാളങ്ങൾ വ്യത്യസ്തമാണെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഈ ധാരണയെ വെല്ലുവിളിച്ചിരിക്കുകയാണ് കൊളംബിയ സർവകവാശാലയിൽ നടന്ന ഒരു ഗവേഷണം. വിരലടയാളങ്ങൾ വിലയിരുത്തുന്നതിനായി സർവകലാശാലയിലെ ഗവേഷണ സംഘം വികസിപ്പിച്ച എഐ ടൂളിന് 60,000 വിരലടയാളങ്ങളിൽ നിന്ന് ഒരാളുടെ വ്യത്യസ്‌ത വിരലുകളുടെ അടയാളങ്ങൾ തിരിച്ചറിയാൻ സാധിച്ചു.

75-90 ശതമാനം വരെ കൃത്യതയിൽ വിരലടയാളം ഏതെല്ലാം ഒരേ വ്യക്തിയുടേതാണ് എന്ന് മനസിലാക്കാൻ ഈ സാങ്കേതിക വിദ്യകൾക്ക് സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ എഐക്ക് അത് എങ്ങനെയാണ് സാധിക്കുന്നത് എന്ന് തങ്ങൾക്ക് അറിയില്ലെന്ന് ഗവേഷകർ പറയുന്നു. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്‌തമായി വിരലടയാളങ്ങൾ വിലയിരുത്തുന്ന എഐ ടൂളാണ് ഗവേഷകർ വികസിപ്പിച്ചത്. വിരലിന്റെ മധ്യഭാഗത്തെ വരമ്പുകളുടെ സ്വഭാവം ഇത് വിലയിരുത്തുന്നു. വിരലടയാളത്തിലെ വക്രത, ചുഴികളുടെ ദിശ എന്നിവയെല്ലാം ഇത് വിലയിരുത്തുന്നു.

ഓരോ വ്യക്തിയുടെയും വിരലടയാളങ്ങൾ വ്യത്യസ്‌തമാണെന്നാണ് ഇതുവരെയുള്ള ധാരണ. രണ്ട് വ്യത്യസ്‌ത വ്യക്തികളുടെ വിരലടയാളങ്ങൾ ഒരുപോലെയാകുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊളംബിയ സർവകലാശാലയുടെ ബയോമെട്രിക് സംവിധാനങ്ങളെയും വിരലടയാളങ്ങൾ ഉപയോഗിച്ചുള്ള തെളിവു ശേഖരണത്തേയും സ്വാധീനിക്കും.

ഉദാഹരണത്തിന് കുറ്റകൃത്യം നടന്ന സ്ഥലത്ത് ഒരിടത്ത് നിന്ന് കണ്ടെത്തിയ തള്ള വിരൽ അടയാളവും മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയ നടുവിരൽ അടയാളവും ഒരാളുടേതാണെന്ന് കണ്ടുപിടിക്കാൻ നിലവിലെ ഫോറൻസിക് രീതികൾ ഉപയോഗിച്ച് സാധിക്കില്ല. എന്നാൽ ഈ എഐ ടൂളിന് അത് സാധിക്കും.

അതേസമയം കൊളംബിയ സർവകലാശാലയിലെ ഗവേഷണ സംഘത്തിൽ ഫോറൻസിക് വിദഗ്‌ദർ ആരും ഉണ്ടായിരുന്നില്ല. അതിനാൽ എഐ ടൂളിന്റെ ആധികാരികത ഉറപ്പിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this