Saturday, October 10, 2026
HomeNewsഒന്നിച്ചിരുന്ന് പാട്ട് കേൾക്കാനും സംസാരിച്ചിരിക്കാനും അവസരമൊരുക്കുന്ന പുതിയൊരു ഫീച്ചറുമായി വാട്‌സാപ്പ്

ഒന്നിച്ചിരുന്ന് പാട്ട് കേൾക്കാനും സംസാരിച്ചിരിക്കാനും അവസരമൊരുക്കുന്ന പുതിയൊരു ഫീച്ചറുമായി വാട്‌സാപ്പ്

Published on

പ്രിയപ്പെട്ടവരുമൊത്ത് ഒന്നിച്ചിരുന്ന് പാട്ടുകൾ കേൾക്കാൻ ഒരു രസമാണ്. ഓൺലൈൻ വഴി അതിരുകളില്ലാത്ത സൗഹൃദം പങ്കിടുന്ന ഇക്കാലത്ത്, ഒന്നിച്ചിരുന്ന് പാട്ട് കേൾക്കാനും സംസാരിച്ചിരിക്കാനും അവസരമൊരുക്കുന്ന പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സാപ്പ്. ആപ്പിളിന്റെ ഷെയർ പ്ലേ ഫീച്ചറിന് സമാനമാണിത്.

പാട്ടുകൾ സുഹൃത്തുക്കളുമായി ഒന്നിച്ചിരുന്ന് കേൾക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നുണ്ടെന്നാണ് ഓൺലൈൻ വെബ്സൈറ്റായ വാബീറ്റാ ഇൻഫോ നൽകുന്ന വിവരം. വാട്‌സാപ്പിൻ്റെ ആൻഡ്രോയിഡ് ബീറ്റാ 2.23.26.18 വേർഷനിലാണ് ഈ സംവിധാനമുള്ളത്. എന്നാൽ ഇത് ബീറ്റാ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല.

ഫേ ാം കോളിനിടയിൽ പാട്ടുകൾ ഒന്നിച്ചിരുന്ന് കേൾക്കാൻ സാധിക്കുന്ന ഫീച്ചറാണ് ആപ്പിളിൻ്റെ ഷെയർ പ്ലേ. ഇതിന് സമാനമായി വീഡിയോ കോളിനിടെ പാട്ടുകൾ ഒന്നിച്ചിരുന്ന് കേൾക്കാനുള്ള സൗകര്യമാണ് വാട്‌സാപ്പ് ഒരുക്കുന്നത്. സ്ക്രീൻ ഷെയറിങ് ഓപ്ഷൻ വഴിയാണ് ഇത് പ്രവർത്തിക്കുക.

പലവിധ ആവശ്യങ്ങൾക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താനാവും. വിനോദത്തിനും, ജോലിയുടെ ഭാഗമായും മറ്റും ഒരു ഓഡിയോ ഫയൽ ഒന്നിച്ചിരുന്ന് കേൾക്കണമെങ്കിൽ ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും. ഗ്രൂപ്പ് കോളിനിടെ ആർക്കും ശബ്ദ്‌ദം മറ്റുള്ളവരുമായി പങ്കുവെക്കാം.

വാട്‌സാപ്പിന്റെ ഐഒഎസ് വേർഷന് വേണ്ടി ഈ ഫീച്ചർ നേരത്തെ തന്നെ നിർമാണം തുടങ്ങിയിരുന്നു. ഇപ്പോൾ ആൻഡ്രോയിഡിലും പരീക്ഷിച്ചു തുടങ്ങി. ഈ ഫീച്ചർ എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. ബീറ്റാ ടെസ്റ്റർമാർക്കിടയിൽ താമസിയാതെ തന്നെ ഈ സൗകര്യം എത്തിയേക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this