Saturday, October 10, 2026
HomeENTERTAINMENTഡങ്കി ഡ്രോപ്പ് 4; വർഷവസാനം ഏറ്റവും കൂടുതൽ ഫാമിലി ഒത്തൊരുമിച്ചു കണ്ടാസ്വദിക്കുന്ന ചിത്രമായിരിക്കും ഡങ്കി

ഡങ്കി ഡ്രോപ്പ് 4; വർഷവസാനം ഏറ്റവും കൂടുതൽ ഫാമിലി ഒത്തൊരുമിച്ചു കണ്ടാസ്വദിക്കുന്ന ചിത്രമായിരിക്കും ഡങ്കി

Published on

രാജ്‌കുമാർ ഹിറാനി – ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൻ്റെ ആദ്യ ചിത്രമായ ഡങ്കിയുടെ ട്രെയിലർ പുറത്തിറങ്ങി. ഡങ്കി ഡ്രോപ്പ് 4 എന്നാണ് അണിയറപ്രവർത്തകർ ട്രെയിലറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഷാരൂഖ് ആരാധകർ
ട്രെയിലറിനായുള്ള കാത്തിരിപ്പിലായിരുന്നു . ഹൃദയസർശിയായ ഒരു ചിത്രമാണ് ഡങ്കി എന്ന് ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളിൽ നിന്നും പാട്ടുകളിൽ നിന്നും വ്യക്തമാണ്.

ഡ്രോപ്പ് 1 എന്ന പേരിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ഡ്രോപ്പ് 2 ആയി ആദ്യ ഗാനവും ഡ്രോപ്പ് 3 ആയി രണ്ടാമത്തെ ഗാനവും ആരാധകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുത്തത്. ചിത്രത്തിന്റെ കഥാതന്തുവിനെ കുറിച്ചുള്ള സൂചനകൾ നൽകുന്ന ഹൃദയഹാരിയായ ട്രൈലർ ആണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഈ വർഷവസാനം ഏറ്റവും കൂടുതൽ ഫാമിലി ഒത്തൊരുമിച്ചു കണ്ടാസ്വദിക്കുന്ന ചിത്രമായിരിക്കും ഡങ്കി എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

നർമത്തിലൂടെ ഹൃദയം തൊടുന്ന മനോഹര ചിത്രങ്ങൾ ഒരുക്കിയ രാജ്‌കുമാർ ഹിരാനിയുടെ ചിത്രമായതു കൊണ്ട് തന്നെ ഷാരൂഖ് ആരാധകർ ആവേശത്തിലാണ്. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകൾ ഷാരൂഖ് ഖാനൊപ്പം പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ്, രാജ്‌കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്‌കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് നിർമ്മിചിരിക്കുന്നത്.

അഭിജാത് ജോഷി, രാജ്‌കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവർ ചേർന്ന് എഴുതിയ ഡങ്കി, ഈ മാസം 21-ന് റിലീസ് ചെയ്യും. ചിത്രത്തിൻ്റെ കേരള പ്രൊമോഷൻ ചെയ്യുന്നത് പപ്പറ്റ് മീഡിയ ആണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this