Sunday, October 11, 2026
HomeElectionഅദാനിയുടെ പോക്കറ്റിൽ പണം നിറയ്ക്കുന്ന തിരക്കിലാണ് ബി.ജെ.പി; ആളുകൾ മരിച്ചു വീഴുമ്പോൾ പാത്രം കൊട്ടാനും മൊബൈലിൽ...

അദാനിയുടെ പോക്കറ്റിൽ പണം നിറയ്ക്കുന്ന തിരക്കിലാണ് ബി.ജെ.പി; ആളുകൾ മരിച്ചു വീഴുമ്പോൾ പാത്രം കൊട്ടാനും മൊബൈലിൽ ടോർച്ച്തെളിക്കാനുമായിരുന്നു മോദിയുടെ ആഹ്വാനം – രാഹുൽ ഗാന്ധി

Published on

അദാനിയുടെ പോക്കറ്റിൽ പണം നിറയ്ക്കുന്ന തിരക്കിലാണ് ബി.ജെ.പി.യെന്ന് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ റാലിക്കിടെയായിരുന്നു രാഹുൽ ബി.ജെ.പി.യെ കടന്നാക്രമിച്ചത്.

രാജ്യത്ത് നിന്ന് കള്ളപ്പണം തുടച്ചുമാറ്റിയില്ലെങ്കിൽ തന്നെ തൂക്കിക്കൊല്ലു എന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന. കോവിഡ് കാലത്ത്
രാജ്യത്താകമാനം ആളുകൾ മരിച്ചു വീഴുമ്പോൾ, ഓക്സിജനും മരുന്നുമില്ലാതെ ബുദ്ധിമുട്ടുമ്പോൾ പാത്രം കൊട്ടാനും മൊബൈലിൽ ടോർച്ച്
തെളിക്കാനുമായിരുന്നു മോദിയുടെ ആഹ്വാനം. അതേസമയം രാജസ്ഥാനിൽ സർക്കാർ വീടുകളിൽ ഭക്ഷണമെത്തിച്ചു, മരുന്ന് വിതരണം ചെയ്ത് നിരവധി പേരുടെ ജീവൻ രക്ഷിച്ചു. കാരണം രാജസ്ഥാനിൽ പാവപ്പെട്ട മനുഷ്യരെ സാധാരണക്കാരായ കർഷകരെ, തൊഴിലാളികളെ ചേർത്ത് പിടിക്കുന്ന സർക്കാരായിരുന്നു. കോൺഗ്രസ് പാവപ്പെട്ടവരുടെ പോക്കറ്റിൽ പണമെത്തിക്കാൻ ശ്രമിക്കുമ്പോൾ ബി.ജെ.പി. അദാനിയുടെ പോക്കറ്റിൽ പണം നിറയ്ക്കുന്ന തിരക്കിലായിരുന്നു. – രാഹുൽ ഗാന്ധി പറഞ്ഞു.

മോദി സർക്കാർ ജി.എസ്.ടി. കൊണ്ടുവന്നു. അതോടെ രാജ്യത്താദ്യമായി പാവപ്പെട്ട കർഷകർക്ക് നികുതിയടയ്ക്കേണ്ടി വന്നു. നോട്ട് നിരോധനം കൊണ്ടുവന്ന് ചെറുകിട വ്യവസായം ചെയ്യുന്ന സാധാരണക്കാരുടെ കച്ചവടം നിർത്തിച്ചു. എവിടെ നോക്കിയാലും അദാനി പുതിയ ബിസിനസ് ആരംഭിക്കുന്നു. വിമാനത്താവളങ്ങളും തുറമുഖങ്ങളും സിമന്റ് പ്ലാന്റുകളുമെല്ലാം അവരുടേതാണ്. മോദി അദാനിക്ക് വേണ്ടിയാണ് അധ്വാനിക്കുന്നത്. പണക്കാരോടൊപ്പമാണ് ബി.ജെ.പി.- രാഹുൽ വ്യക്തമാക്കി.

ഞാൻ നിങ്ങളെ ഒരു കാര്യമോർമിപ്പിക്കുന്നു. രാജസ്ഥാനിൽ ബി.ജെ.പി. സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ എല്ലാ ജനക്ഷേമ പദ്ധതികളും അവർ റദ്ദാക്കും. പകരം കോടീശ്വരന്മാരെ സഹായിക്കാനുള്ള പദ്ധതികൾ കൊണ്ടുവരും- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this