Monday, October 12, 2026
HomeNewsഫോൺ കോളുകൾ തത്സമയം തർജ്ജമചെയ്യാൻ കഴിവുള്ള പുതിയ ഗാലക്സി എഐ പ്രഖ്യാപിച്ച് സാംസങ്

ഫോൺ കോളുകൾ തത്സമയം തർജ്ജമചെയ്യാൻ കഴിവുള്ള പുതിയ ഗാലക്സി എഐ പ്രഖ്യാപിച്ച് സാംസങ്

Published on

സാംസങ് സ്മാർട്ഫോണുകളിലേക്കായി പുതിയ ഗാലക്സി എഐ പ്രഖ്യാപിച്ച് കമ്പനി. ഫോൺ കോളുകൾ തത്സമയം തർജ്ജമചെയ്യാൻ കഴിവുള്ള എഐ അധിഷ്ഠിത ഫീച്ചറോടുകൂടിയാണ് ഗാലക്സി എഐ എത്തുന്നത്. എഐ രംഗത്തെ മുൻനിര കമ്പനികളുമായി സഹകരിച്ച് ഒരുക്കിയ ക്ലൗഡ് അധിഷ്ഠിത എഐയും സാംസങ് വികസിപ്പിച്ച എഐയും അടിസ്ഥാനമാക്കിയാണ് ഗാലക്സി എഐയുടെ പ്രവർത്തനം.

ദൈനംദിന മൊബൈൽ ഉപയോഗത്തിൽ ഇത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സാംസങ് പറയുന്നു. ഒപ്പം സുരക്ഷയും സ്വകാര്യതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

എഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ എന്ന ഫീച്ചർ വഴി ഫോൺ കോളുകൾ തത്സമയം തർജ്ജമ ചെയ്യാനാകും. സാംസങിന്റെ ഫോൺ ആപ്പിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഉപഭോക്താവ് സംസാരിക്കുന്നതിന്റെ തർജ്ജമ ടെക്സ്റ്റ് ആയും ശബ്ദമായും തത്സമയം നിർമിക്കപ്പെടും.

അടുത്തവർഷം ആദ്യം ഗാലക്സി എഐ ഫോണുകളിലെത്തുമെന്ന് കമ്പനി പറഞ്ഞു. 2024-ൽ പുറത്തിറക്കുന്ന സാംസങ് ഗാലക്സി എസ് 24 സ്മാർട്ഫോണുകളിൽ ഗാലക്സി എഐ ഉൾപ്പെടുത്തിയേക്കും. ഈ ആഴ്ച നടന്ന ഒരു പരിപാടിയിൽ, സാംസങ് തങ്ങൾ വികസിപ്പിച്ച ഗോസ് (Gauss) എന്ന ജനറേറ്റീവ് എഐ മോഡലും പരിചയപ്പെടുത്തിയിരുന്നു. ഇതും ഗാലക്സി എസ്24 ഫോണുകളിൽ അവതരിപ്പിച്ചേക്കും.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this