Thursday, February 12, 2026
HomeNewsഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ മനോഹരമായ അറോറയുടെ ചിത്രം പുറത്തുവിട്ട് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ മനോഹരമായ അറോറയുടെ ചിത്രം പുറത്തുവിട്ട് നാസ

Published on

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ മനോഹരമായ അറോറയുടെ (ധ്രുവ ദീപ്തി) ചിത്രം പുറത്തുവിട്ട് നാസ. അമേരിക്കൻ സംസ്ഥാനമായ യുട്ടായുടെ മുകളിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ഈ ചിത്രം പകർത്തിയത്. ഭൂമിയുടെ ധ്രുവമേഖലയിലുടനീളം രാത്രിയിൽ ദൃശ്യമാകുന്ന പ്രകാശത്തെയാണ് ധ്രുവദീപ്തിയെന്ന് വിളിക്കുന്നത്.

സൂര്യനിൽ നിന്നുവരുന്ന ഉയർന്ന ചാർജുള്ള കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴാണ് ധ്രുവദീപ്തി പ്രത്യക്ഷപ്പെടുന്നത്. അന്തരീക്ഷത്തിലേക്ക് കടക്കുന്ന കണങ്ങൾ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ച് ഫോട്ടോണുകൾ പുറത്തുവിടുമ്പോഴാണ് ആകാശം വർണാഭമായി കാണപ്പെടുന്നത്. ധ്രുവദീപ്തിയുടെ നിറം സൗരകണികകൾ ഏത് വാതക തന്മാത്രകളുമായാണ് കൂട്ടിയിടിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്.

എന്നാൽ ബഹിരാകാശത്ത് നിന്ന് ധ്രുവദീപ്തി കാണുക എന്നത് വളരെ ചുരുക്കം ചിലയാളുകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബഹിരാകാശ സഞ്ചാരികൾക്ക്. ഭൂമിയിൽ, ഗ്രീൻലാൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ് ഉൾപ്പടെയുള്ള വിവിധയിടങ്ങളിൽ നിന്ന് സാധാരണ പ്രകൃതി പ്രതിഭാസമായി ധ്രുവദീപ്തി കാണാനാവും. ദക്ഷിണാർധഗോളത്തിലുള്ളവരാണെങ്കിൽ ഓസ്ട്രേലിയയിലെ ടാസ്മാനിയിൽ നിന്നും ന്യൂസിലാൻഡിലെ ചിലയിടങ്ങളിൽ നിന്നും ധ്രുവദീപ്തി കാണാം.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this