Saturday, October 10, 2026
HomeTOP NEWSKERALAമിശ്രവിവാഹിതരായ ദമ്പതികൾക്കു സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പലതും കടലാസിൽ; സേഫ് ഹോമുകൾ സ്ഥാപിക്കുമെന്ന ഒന്നാം പിണറായി...

മിശ്രവിവാഹിതരായ ദമ്പതികൾക്കു സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പലതും കടലാസിൽ; സേഫ് ഹോമുകൾ സ്ഥാപിക്കുമെന്ന ഒന്നാം പിണറായി സർക്കാരിന്റെ പ്രഖ്യാപനവും നടന്നില്ല

Published on

പൊതുസമൂഹത്തിന്റെ വിവേചനങ്ങളും വെല്ലുവിളികളും തരണം ചെയ്തു മുന്നോട്ടു പോകാൻ മിശ്രവിവാഹിതരായ ദമ്പതികൾക്കു സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പലതും കടലാസിൽ. കച്ചവടം തുടങ്ങുന്നതിനോ ഭൂമി വാങ്ങുന്നതിനോ വീടു വയ്ക്കുന്നതിനോ സർക്കാർ പ്രഖ്യാപിച്ച ധനസഹായം കാത്തിരിക്കുന്നതു പന്ത്രണ്ടായിരത്തിലേറെപ്പേരാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകൾ സ്ഥാപിക്കുമെന്ന ഒന്നാം പിണറായി സർക്കാരിന്റെ പ്രഖ്യാപനവും നടന്നില്ല. പണം ഇല്ലെന്നാണു സർക്കാർ വകുപ്പുകൾ നൽകുന്ന മറുപടി.

കേരളത്തിലും ദുരഭിമാനക്കൊലകൾ റിപ്പോർട്ട് ചെയ്തപ്പോഴാണു മിശ്രവിവാഹിതരെ സഹായിക്കുന്നതിനു സർക്കാർ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചത്. പൊതുവിഭാഗത്തിൽപെട്ട, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള മിശ്രവിവാഹിത ദമ്പതികൾക്കു 30,000 രൂപയാണു സാമൂഹികനീതി വകുപ്പ് ഒറ്റത്തവണ നൽകുന്നത്. ദമ്പതികളിൽ ഒരാൾ പട്ടികജാതിയിൽപെട്ടയാളാണെങ്കിൽ 75,000 രൂപ നൽകും.

പൊതുവിഭാഗക്കാർക്കു കോർപറേഷൻ, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്ത് എന്നിവ മുഖേനയും പട്ടികവിഭാഗക്കാർക്കു പട്ടികജാതി വികസന വകുപ്പു വഴിയുമാണു തുക നൽകുന്നത്. കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ബ്ലോക്ക് പഞ്ചായത്തുകളിലെ 4754, മുനിസിപ്പാലിറ്റികളിലെ 319, കോർപറേഷനുകളിലെ 154 അപേക്ഷകൾ തീർപ്പാക്കാനുണ്ട്.

ഇത്രയും അപേക്ഷകൾ തീർപ്പാക്കുന്നതിനു കുറഞ്ഞത് 15 കോടിയിലേറെ രൂപ ആവശ്യമാണെങ്കിലും ഈ വർഷം അനുവദിച്ചത് 1.14 കോടി രൂപ മാത്രമാണ്.

പട്ടികജാതി വികസനവകുപ്പിനു കീഴിൽ 6400 അപേക്ഷകളാണ് കുടിശികയുള്ളത്. ഫണ്ടിന്റെ കുറവു മൂലം അപേക്ഷകൾ തീർപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ധനസഹായം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു പട്ടികജാതി വികസനവകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this